You are currently viewing ഗ്ലാമർ താരങ്ങളുടെ കിടിലൻ ഡാൻസുമായി ഗോൽമാൽ വീഡിയോ റിലീസായി…

ഗ്ലാമർ താരങ്ങളുടെ കിടിലൻ ഡാൻസുമായി ഗോൽമാൽ വീഡിയോ റിലീസായി…

സോഷ്യൽ മീഡിയയിൽ ഗോൽമാൽ എന്ന തമിഴ് സിനിമയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ. ജീവ, ശിവ, തന്യ, പായൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ഗോൽമാലിന് വലിയ സ്വീകരണമാണ്ആരാധകർക്കിടയിൽ ലഭിക്കുന്നത് അതുകൊണ്ടുതന്നെയാണ് ചിത്രത്തെപ്പറ്റി പുറത്തുവരുന്ന ചെറിയ വാർത്തകൾ പോലും ആരാധകർക്കിടയിൽ വലിയ വളരെ പെട്ടെന്ന് തന്നെ പ്രചരിക്കപ്പെടുന്നത്.

കലകളപ്പ് 2 വിന്റെ വിജയത്തിന് ശേഷം നടന്മാരായ ജീവയും ശിവയും സംവിധായകൻ പൊൻകുമാരന്റെ വരാനിരിക്കുന്ന കോമഡി എന്റെർറ്റൈനറായ ഗോൽമാൽ എന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. ജാഗ്വാർ സ്റ്റുഡിയോസിന്റെ വിനോദ് ജെയിൻ പിന്തുണയ്‌ക്കുന്ന ഈ ചിത്രം പൊൻകുമാരന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. വളരെ മികച്ച രൂപത്തിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളിൽ എല്ലാം വലിയ അഭിപ്രായം ഉണ്ടായതുകൊണ്ട് തന്നെ സിനിമക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

തന്യ ഹോപ്പിനൊപ്പം അഭിനയിക്കുന്ന നടി പായൽ രാജ്പുത്തിന്റെ തമിഴ് അരങ്ങേറ്റ കൂടിയാണ് ഗോൾമാൽ. മുരളി ശർമ്മ, യോഗി ബാബു, സോണിയ അഗർവാൾ, മനോബാല, കരുണാകരൻ, രമേഷ് ഖന്ന, നരേൻ, ജോർജ്ജ് മരിയൻ, സഞ്ജന സിംഗ്, രാജേന്ദ്രൻ, പഞ്ചു സുബ്ബു, സാധു ഗോകില, വിപിൻ സിദ്ധാർത്ഥ്, കെഎസ്ജി വെങ്കിടേഷ് തുടങ്ങിയ അഭിനേതാക്കളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഭിനേതാക്കൾ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയവരാണ്.

ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് യൂട്യൂബ് റിലീസ് ആയിരിക്കുന്നത്. എസ് ശരവണൻ ഛായാഗ്രഹണവും അരുൾ ദേവ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. . മധൻ കർക്കിയുടെയും വിവേകയുടെയും വരികൾക്ക് ഡോൺ ബോസ്കോയാണ് എഡിറ്റ് ചെയ്തിരിക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്. നിലവിലെ പ്ലാൻ അനുസരിച്ച് നിർമ്മാതാക്കൾ 2022 ന്റെ ആദ്യ പകുതിയിൽ ഒരു തിയേറ്റർ റിലീസ് നോക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.

മൊട്ട മടിയാല എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും രസകരമായ മുഹൂർത്തങ്ങളിലൂടെയും ആണ് ലിറിക്കൽ വീഡിയോയെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ നിമിഷങ്ങൾക്കകം വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ആവുകയും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വീഡിയോ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply