You are currently viewing മലയാള സിനിമ ഇനി ഗായത്രി സുരേഷിലൂടെ.. ആദ്യ സിനിമ സംവിധാനത്തിനൊരുങ്ങി ഗായത്രി.. സിനിമ ഉടൻ.

മലയാള സിനിമ ഇനി ഗായത്രി സുരേഷിലൂടെ.. ആദ്യ സിനിമ സംവിധാനത്തിനൊരുങ്ങി ഗായത്രി.. സിനിമ ഉടൻ.

മലയാള സിനിമ ഇനി ഗായത്രി സുരേഷിലൂടെ.. ആദ്യ സിനിമ സംവിധാനത്തിനൊരുങ്ങി ഗായത്രി.. സിനിമ ഉടൻ.

സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച വിഷയമായി മാറിയ മലയാള സിനിമ താരമാണ് ഗായത്രി സുരേഷ്. നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവ്വം ചില മലയാള നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. അതുകൊണ്ടുതന്നെ താരം പറഞ്ഞ പല കാര്യങ്ങളും ട്രോളർമാരുടെ ഇഷ്ട വിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. ഒരുപാട് അഭിമുഖങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും തന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഒട്ടും മറകൂടാതെ നിഷ്കളങ്കമായി തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം പറഞ്ഞ പുതിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. അഭിനയ ലോകത്ത് സജീവമായ താരം സിനിമയിലെ മറ്റൊരു മേഖല കയ്യടക്കാൻ പോവുകയാണ് എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താരം തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ആദ്യ സിനിമ ഉടൻതന്നെ പുറത്തുവരും. എന്ന് താരം വെളിപ്പെടുത്തി.

അഭിനയരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്റെ സംവിധാന മികവ് ഇനി മലയാള സിനിമ പ്രേമികൾ കാണാൻ പോകുന്നതേയുള്ളൂ എന്ന തരത്തിലുള്ള ആരാധകരുടെ ആഘോഷം സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. അതേ അവസരത്തിൽ താരത്തിനെതിരെ മോശമായ രീതിയിലുള്ള പ്രതികരണങ്ങളും നടത്തുന്നവരും ധാരാളം. ഏതായാലും താരത്തിന്റെ പ്രഖ്യാപനം എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 2015 ൽ കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ജാംന പ്യാരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പിന്നീട് ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വാർന്യത്തിൽ ആശങ്ക, കലാ വിപ്ലവം പ്രണയം തുടങ്ങിയ മലയാള സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഹീറോ ഹീറോയിൻ എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഒരു അക്വേറിയം ലൗ സ്റ്റോറി ഉൾപ്പെടെ മൂന്നോളം ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ഒരുകോടിയിലെ മത്സരാർത്ഥിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply