
സിനിമ മേഖലയിൽ ആണെങ്കിലും സീരിയൽ രംഗത്ത് ആണെങ്കിലും മികച്ച അഭിനയ വൈഭവം കാഴ്ചവച്ചവർക്ക് ഒരുപാട് ആരാധകർ ഉണ്ടാകുന്നതും ആരാധകർ തങ്ങൾക്കിഷ്ടപ്പെട്ട അഭിനേതാക്കളുടെ എല്ലാ വിശേഷങ്ങൾക്കും ഫോട്ടോകൾക്കും കാതോർത്തിരിക്കുന്നതുമായ ഒരു കാലഘട്ടമാണിത്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേതാക്കളെല്ലാം നിരവധി ആരാധകരുണ്ട്.

സീരിയൽ രംഗത്ത് ആണെങ്കിലും അതിനുശേഷം സിനിമ മേഖലയിലേക്ക് ചേക്കേറുന്നവരാണ് എങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ഇപ്പോൾ പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഗായത്രി അരുൺ പങ്കുവെച്ച വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അഞ്ച് വർഷത്തിലധികം സംപ്രേക്ഷണം ചെയ്ത ഈ പരമ്പര താരത്തിന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവായിരുന്നു.

പരസ്പരം എന്ന പരമ്പരയിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ആണ് താരം അവതരിപ്പിച്ച് പ്രേക്ഷകര്‍ ഏറ്റെടുത്തത്. പരസ്പരം അവസാനിച്ച ശേഷം താരം അഭിനയ രംഗത്തു നിന്നും ഒരു ഇടവേളയെടുത്തിരുന്നു. കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് നടി മാറി നിന്നത് എന്നാണ് താരം അന്ന് അതിന് വിശദീകരണമായി പ്രേക്ഷകരോട് പങ്കു വെച്ചിട്ടുണ്ടായിരുന്നത്.

ഇപ്പോഴും അവധിയിലാണ് ഗായത്രി. സിനിമയില്‍ തന്നെ പുതിയ തട്ടകത്തിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിനുള്ളതാണ് ഈ അവധിയെന്ന് ഗായത്രി പറയുന്നു. പരസ്പരം സീരിയല്‍ ചെയ്യുമ്പോള്‍ മകൾ കല്യാണി വളരെ ചെറുതായിരുന്നു. ഭര്‍ത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടന്റെ കുടുംബവും എന്റെ കുടുംബവും മോളെ നോക്കുന്ന കാര്യത്തില്‍ അത്രയേറെ ശ്രദ്ധ നല്‍കിയതു കൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത് എന്നാണ് താരം പറഞ്ഞത്.

അവള്‍ വളര്‍ന്നപ്പോള്‍ അവളുടെ പഠനത്തില്‍ എന്റെ കരുതല്‍ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തതെന്നും താരം പറഞ്ഞിരുന്നു. നായികയാകാനുള്ള പല അവസരങ്ങളും മോളെ കരുതി വേണ്ടെന്ന് വച്ചിരുന്നു എന്നും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അവസരങ്ങള്‍ കളയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട് എന്നും താരം പറയുകയുണ്ടായി.

കുട്ടികളുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് മുന്നോട്ടു പോകാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് സിനിമയെന്നും താരം പറയുന്നുണ്ട്. എനിക്ക് ഇത്രത്തോളം എങ്കിലും ഈ മേഖലയിൽ എത്താൻ കഴിഞ്ഞത് ഭര്‍ത്താവ് അരുണ്‍ തരുന്ന ഉറച്ച പിന്തുണ ഉള്ളതു കൊണ്ടാണ് എന്നും താരം പറഞ്ഞു. വിചാരിച്ചിരിക്കാതെ വന്ന നല്ല അവസരമായതു കൊണ്ടാണ് ‘വണ്‍’ ചെയ്യാന്‍ തീരുമാനിച്ചത് എന്നും താരം സന്തോഷത്തോടെ പറഞ്ഞു.

സിനിമ ചെയ്തതു കൊണ്ട് ഇനി സീരിയല്‍ ചെയ്യില്ല, സിനിമയേ ചെയ്യൂ എന്നൊന്നും ഇല്ലെന്നും താരം പറയുന്നുണ്ട്. വണ്‍ കൂടാതെ ഓര്‍മ, തൃശൂര്‍പൂരം എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സംവിധായികയാവുകയാണ് അടുത്ത ലക്ഷ്യമെന്ന് താരം തുറന്നു പറയുന്നു. എട്ട് ഭാഗങ്ങളുള്ള സീരീസ് ഒടിടി പ്ലാറ്റ്‌ഫോമിനായി സംവിധാനം ചെയ്യുകയാണ്. ഇന്ത്യയില്‍ ആത്മീയതലത്തില്‍ നില്‍ക്കുന്ന വനിതകളെക്കുറിച്ചുള്ളതായിരിക്കും സീരീസെന്നും താരം പറഞ്ഞു. അച്ഛനെക്കുറിച്ച് ‘അച്ചപ്പം കഥകള്‍’ എന്ന പേരില്‍ പുസ്തകം പുറത്തിറക്കാനും ആലോചിക്കുന്നുണ്ട് എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് താരം പങ്കുവെച്ചത്.









