You are currently viewing നയന്‍താരയെ പോലൊരു നടി ആകണം, സിനിമ സംവിധാനം ചെയ്യണം : ഗായത്രി സുരേഷ്..

നയന്‍താരയെ പോലൊരു നടി ആകണം, സിനിമ സംവിധാനം ചെയ്യണം : ഗായത്രി സുരേഷ്..

നയന്‍താരയെ പോലൊരു നടി ആകണം, സിനിമ സംവിധാനം ചെയ്യണം : ഗായത്രി സുരേഷ്

മലയാള സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഗായത്രി സുരേഷ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി മാറി. കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

ജമ്നാപ്യാരി കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. ഓരോ സിനിമകളിലും മികവുകൾ അടയാളപ്പെടുത്താൻ താരത്തിനായി. ഓരോ സിനിമകളിലൂടെയും താരത്തിന് തന്റെ ആരാധകരെ വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരത്തിന് ആരാധകർ ഒരുപാടാണ്.

ഏതു മേഖലയിൽ ആണെങ്കിലും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞത്. താരം എല്ലാം തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെയാണ് താരത്തിന് അഭിമുഖങ്ങൾ എല്ലാം വൈറലാകുന്നതും താരത്തിന്റെ പ്രസ്താവനകൾ ട്രോളന്മാർ ഏറ്റെടുക്കുന്നതും. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വീണ്ടും വൈറൽ ആയിരിക്കുകയാണ്.

തനിക്ക് നയന്‍താരയെ പോലൊരു നടി ആകണം എന്നാണ് ആഗ്രഹമെന്ന്, ആണിപ്പോൾ താരം പറഞ്ഞിരിക്കുന്നത്. തലൈവി എന്ന് പറയില്ലേ അതുപോലെ ഒരു നടി ആകണം എന്നാണ് എന്‍റെ ആഗ്രഹമെന്ന് താരം തുറന്നു പറഞ്ഞു. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്‍റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും എന്ന ശുഭപ്രതീക്ഷയും താരം പങ്കുവെക്കുന്നുണ്ട്.

ഞാന്‍ സിനിമയെടുക്കുമ്പോള്‍ എന്‍റെ ആഗ്രഹം കല്യാണരാമന്‍ പോലെ ഒരു ഫീമെയ്ല്‍ വേര്‍ഷന്‍ എടുക്കണമെന്നാണ് എന്നും കല്യാണരാമനിലെ ദിലീപേട്ടന്‍ ചെയ്ത ക്യാരക്ടര്‍ ഉണ്ടല്ലോ അത് പോലെ ഒന്ന് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നും എപ്പോഴും പെണ്ണ് സഫർ ചെയ്യുന്ന ഒരു ക്യാരക്ടറുകളാണ് വരാറുള്ളത് എന്നും അതിൽ നിന്ന് വ്യത്യസ്തമായി കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയവയുടെ ഫീമെയിൽ വേർഷൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത് എന്നുമാണ് താരം പറയുന്നത്. ഞാന്‍ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply