നിയമ വിദ്യാർത്ഥിനിയുടെ കട്ടിലിനടിയിൽ അർദ്ധ നഗ്നനായ ആൺ സുഹൃത്ത് ; ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ കേസ് കൊടുത്ത് മകൾ, സംഭവം എറണാകുളത്ത്
മക്കൾ ബുദ്ധിമോശം കാണിച്ചാലോ എന്തെങ്കിലും തെറ്റുകൾ ചെയ്താലോ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയാലോ മാതാ പിതാക്കൾ അത് തിരുത്തുന്നതും പഴിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ ഇപ്പോഴത്തെ മക്കൾക്കൊന്നും മാതാപിതാക്കൾ ദേഷ്യപ്പെടുന്നതോ അവരുടെ ദേഷ്യം കാണിക്കുന്നതൊ അവരുടെ ഫീലിംഗ് കാണിക്കുന്നതോ ഒന്നും ഇഷ്ടപ്പെടുന്നില്ല എന്ന കോലത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ മകളെ ശകാരിച്ചതിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയ ഒരു മകളുടെ വാർത്തയാണ് എറണാകുളത്തു നിന്നും പുറത്തു വരുന്നത്.. നിയമ വിദ്യാർത്ഥിനിയുടെ കട്ടിലിന്റെ താഴെ അർദ്ധ നഗ്നനായ ആൺ സുഹൃത്തിനെ കണ്ട് ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്ത മാതാപിതാക്കൾക്കെതിരെയാണ് മകൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
എറണാകുളം തമ്മനം സ്വദേശിയാണ് നിയമ വിദ്യാർത്ഥിനി. രാത്രിയിലാണ് മകളുടെ കട്ടിലിനടിയിൽ ആണ് സുഹൃത്തിനെ അർദ്ധ നഗ്നയായി കണ്ടത്. ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്ത മാതാപിതാക്കൾക്കെതിരെ തന്നെ ഉപദ്രവിക്കുന്നു എന്ന പേരിലാണ് മകൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് രാത്രി പതിനൊന്നര മണിയോടെ റൂമിൽ നിന്ന് ശബ്ദം കേട്ട് മാതാപിതാക്കൾ മുറിയുടെ വാതിൽ തുറക്കാൻ മകളോട് ആവശ്യപ്പെടുകയായിരുന്നു.

തുറന്നപ്പോൾ കട്ടിലിനടിയിൽ അർദ്ധ നഗ്നനായ ഒരു ആൺ സുഹൃത്തിനെ കാണുകയും മകളെ അച്ഛനും അമ്മയും ശകാരിക്കുകയും യുവാവിനെ താക്കീത് നൽകി വിട്ടയക്കുകയും ചെയ്തതാണ്. എന്നാൽ പോലീസിൽ മകൾ തന്നെ മാതാപിതാക്കൾ ഉപദ്രവിക്കുന്നു എന്ന രൂപത്തിലുള്ള പരാതിയാണ് നൽകിയത്. അങ്ങനെ പോലീസ് മാതാപിതാക്കളെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാകുന്നത്.
പോലീസ് മകളെ അനുനയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും നടക്കാത്തതു കൊണ്ട് ഒരു അഗതി മാന്ദിരത്തിൽ താമസിപ്പിക്കുകയാണ് ചെയ്തത്. പക്ഷേ അന്ന് രാത്രി തന്നെ അവിടെ നിന്ന് നിയമ വിദ്യാർത്ഥിനി ചാടി പോവുകയാണ് ഉണ്ടായത്. പിന്നീട് പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയും കേസ് നടക്കുകയും ചെയ്തപ്പോൾ മാതാപിതാക്കൾക്കൊപ്പം പോകാൻ താല്പര്യമില്ല എന്ന വാക്കാണ് മകളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇപ്പോൾ മാതാപിതാക്കളുടെ നിർദ്ദേശത്തിന് അനുസരിച്ച് ഒരു ഹോസ്റ്റലിലാണ് മകളെ താമസിപ്പിച്ചിരിക്കുന്നത്.