You are currently viewing ജോലി ശരിയാക്കണം എങ്കിൽ സെ ക്സി ന് സമ്മതിക്കണം എന്ന് പറഞ്ഞവരുണ്ട്: നടി ഫാത്തിമ സന ഷെയ്ക്ക് ദുരനുഭവം പറയുന്നു…

ജോലി ശരിയാക്കണം എങ്കിൽ സെ ക്സി ന് സമ്മതിക്കണം എന്ന് പറഞ്ഞവരുണ്ട്: നടി ഫാത്തിമ സന ഷെയ്ക്ക് ദുരനുഭവം പറയുന്നു…

ജോലി ശരിയാക്കണം എങ്കിൽ കൂടെ കിട ക്കണം എന്ന് പറഞ്ഞവരുണ്ട്: നടി ഫാത്തിമ സന ഷെയ്ക്ക് പറഞ്ഞത്

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഫാത്തിമ സന ​​ഷെയ്ഖ്. ചാച്ചി 420, വൺ 2 കാ 4 തുടങ്ങിയ ചിത്രങ്ങളിൽ താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ കായിക ചിത്രമായ ദംഗലിൽ താരം ഗുസ്തിക്കാരി ഗീത ഫോഗട്ടിനെ അവതരിപ്പിച്ചു. അതിനു ശേഷം താരം സ്ട്രീമിംഗ് ആന്തോളജി പ്രോജക്റ്റുകളായ ലുഡോ, അജീബ് ദസ്താൻസ്, മോഡേൺ ലവ് മുംബൈ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.

ചാച്ചി 420 , വൺ 2 കാ 4 എന്നിവയിൽ ബാലതാരമായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. വർഷങ്ങൾക്ക് ശേഷം 2009 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ നടന്ന “ബോളിവുഡ് ആൻഡ് ബിയോണ്ട്” ഫെസ്റ്റിവലിൽ “ദ ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ്” നേടിയ ഇന്ത്യൻ നാടക ചിത്രമായ തഹാൻ എന്ന ചിത്രത്തിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്.

നിതേഷ് തിവാരിയുടെ ജീവചരിത്ര സ്പോർട്സ് ചിത്രമായ ദംഗലിലേക്ക് സന്യ മൽഹോത്രയ്‌ക്കൊപ്പം താരവും തിരഞ്ഞെടുക്കപ്പെട്ടു. ഗീത ഫോഗട്ടിനെ അവതരിപ്പിക്കാൻ താരത്തെ തിരഞ്ഞെടുത്തു. 2016-ൽ പുറത്തിറങ്ങിയ ദംഗൽ നിരൂപക പ്രശംസ നേടുകയും ലോകമെമ്പാടുമുള്ള കളക്ഷൻ റെക്കോർഡുകൾ ഭേതിച്ച് എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ ഇന്ത്യൻ ചിത്രമായി മാറുകയും ചെയ്തിരുന്നു.

ഇതിഹാസ ആക്ഷൻ-അഡ്വഞ്ചർ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിൽ താരത്തിന്റെ അഭിനയത്തിന് ഒരുപാട് പ്രശംസകൾ ആണ് ലഭിച്ചത്. തമിഴ് ചിത്രം അരുവിയുടെ ഹിന്ദി റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്‌ത 2022-ൽ സാം മനേക്ഷയുടെ ജീവചരിത്ര സിനിമയിൽ വിക്കി കൗശൽ , സന്യ മൽഹോത്ര എന്നിവർക്കൊപ്പം ഇന്ദിരാഗാന്ധിയായാണ് താരം പ്രത്യക്ഷപ്പെടാനിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി താരം ആരാധകർക്ക് വേണ്ടിയാകാറുണ്ട്. ഏതുതരം വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടാലും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം തന്റെ കരിയറിൽ നിന്ന് അനുഭവിക്കേണ്ടിവന്ന ദുരവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. പലരും തനിക്ക് സഹിക്കേണ്ടിവന്ന ഇത്തരം ബുദ്ധിമുട്ടുകൾ തുറന്നു പറയുകയും സോഷ്യൽ മീഡിയയിൽ അവ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

സെ ക് സി ന് സമ്മതിച്ചാൽ മാത്രമേ ജോലി ശരിയാക്കു എന്ന് പറഞ്ഞ ആൾക്കാറുണ്ട് എന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് എന്നുമാണ് താരം പറഞ്ഞത്. ഇത് സിനിമാ ലോകത്തുള്ള പുതിയ സംഭവമല്ല എന്നും പലരും ഇത്തരത്തിൽ ഇരയാകാറുണ്ടെന്നും താരം പറഞ്ഞിരുന്നു. അഭിനയ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള താരത്തിന്റെ ഈ പുതിയ പ്രസ്താവനകൾ വളരെ പെട്ടെന്ന് ആണ് ആരാധകർക്കിടയിൽ തരംഗമായത്.

Leave a Reply