തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നു… സന്തോഷ വാർത്തയുമായി ഫഹദു൦ നസ്രിയയും
മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ ഇഷ്ടം തോന്നുന്ന ഒരു അഭിനേത്രിയാണ് നസ്രിയ. പ്രധാനമായും മലയാളം , തമിഴ് സിനിമകളിലാണ് താരം പ്രവർത്തിക്കുന്നത്. നടി എന്നതിനപ്പുറം നിർമ്മാതാവ് എന്ന നിലയിലും താരം സജീവമാണ്. മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ അവതാരകയായാണ് താരം കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളും അവതരണ മികവും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

2006 ൽ പുറത്തിറങ്ങിയ പളുങ്കു എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 2013 ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികയാവുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതരഭാഷകളിൽ താരം അഭിനയിച്ച കയ്യടി നേടി ക്കൊണ്ടിരിക്കുകയാണ്.

ഏത് കഥാപാത്രമാണെങ്കിൽ വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. മലയാളത്തിലെ പുതിയ നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം ഓരോ ഭാഷയിലും സെലക്ട് ചെയ്യുന്നത്. ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുന്നുണ്ട്. നേരം , രാജ റാണി , ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഏതൊരു കഥാപാത്രത്തെയും സമീപിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേശത്തെയും പ്രേക്ഷകർ സ്വീകരിച്ചത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ട്രാൻസ് എന്ന ചിത്രത്തിലൂടെ താരം ഒരു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.

പക്ഷേ അതിനു ശേഷവും താരം മറ്റും സിനിമകളൊന്നും ചെയ്തിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വളരെ സന്തോഷകരമായ ഒരു വിശേഷമാണ് ഫഹദും നസ്രിയയും ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത് ഡിസംബർ 20ന് ആയിരുന്നു നസ്രിയയുടെ പിറന്നാൾ. അന്നാണ് സർപ്രൈസ് ആരാധകർക്ക് മുമ്പിൽ തുറന്നിരിക്കുന്നത്.

നസ്രിയ ഗർഭിണിയാണ് എന്ന് വിശേഷ വാർത്തയാണ് ഇപ്പോൾ താര ദമ്പതികൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 2014 ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. അതിനുശേഷം ഇത്രയും വർഷമായിട്ടും താരദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ സങ്കടം ആരാധകർക്കിടയിൽ എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ താരം നാലുമാസം ഗർഭിണിയാണ് എന്ന് വിശേഷ വാർത്ത മറ്റേത് വിശേഷത്തേക്കാളും കൂടുതലായി പ്രചരിക്കപ്പെടാനുള്ള പ്രധാന കാരണം. വാർത്ത കാണുന്നവരെല്ലാം ആശംസകൾ അറിയിച്ചുകൊണ്ടും പ്രാർത്ഥിച്ചു കൊണ്ട് ആണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.