
വർത്തമാന കാലഘട്ടത്തിൽ സെലിബ്രേറ്റി പദവിയിലുള്ള എല്ലാവരും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായിരിക്കും. ഓരോ ദിവസവും വ്യത്യസ്തമായ വാർത്തകളിലൂടെ ഓരോരുത്തരായി പ്രേക്ഷകരുടെ സ്ക്രീനിലേക്ക് വരുന്ന ഒരു അവസ്ഥ. വീട്ടുവിശേഷങ്ങളും മുതൽ പുതിയ ഫോട്ടോഷൂട്ടുകൾ വരെ പ്രേക്ഷകർ കാത്തിരിക്കുന്ന സന്തോഷവുമുണ്ട് എല്ലാ താരങ്ങൾക്കും.

കൂട്ടത്തിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപ്പെടുന്ന താരങ്ങളെ പ്രേക്ഷകർക്ക് എപ്പോഴും സുപരിചിതമായിരിക്കും. ബാലതാരങ്ങളിൽ പദവി എസ്തർ അനിലിന് നിസംശയം കൊടുക്കാം. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ.

മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം സിനിമയുടെ രണ്ട് ഭാഗത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത് അതുകൊണ്ട് തന്നെ ദൃശ്യത്തിന് മുമ്പും പിമ്പും ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നിറഞ്ഞ കൈയടിയോടെ ആണ് പ്രേക്ഷകർ ദൃശ്യത്തെ സ്വീകരിച്ചത്. സൂപ്പർതാരത്തിന് മകളായി തെളിവിൽ അഭിനയിക്കുകയായിരുന്നു താരം.

നിറഞ്ഞ കൈയ്യടി മലയാളത്തിൽ നിന്ന് തിളങ്ങി കൊണ്ട് തന്നെ അന്യഭാഷകളിലും താരം നിറഞ്ഞ ആരാധകരെ നേടി കഴിഞ്ഞു. തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് മലയാളസിനിമയിലേക്ക് താരം കടന്നുവന്നത് എങ്കിലും ഇപ്പോൾ ഫോട്ടോ ഷോട്ടുകളും പുതിയ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് സൂചന നൽകുന്നത് താരം നായികയാകാനുള്ള ഒരുക്കത്തിലാണ് എന്ന് തന്നെയാണ്.

മിക്കപ്പോഴും എസ്തറിന്റെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യും. എല്ലാ ആഘോഷങ്ങളിലും താരങ്ങളുടെ പ്രത്യേക ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ കാത്തിരിക്കാറുണ്ട് പ്രേക്ഷകർക്ക് പ്രതീക്ഷകളെ നിരാശപ്പെടുത്തായാണ് ഇപ്രാവശ്യത്തെ ഓണവും കടന്നുപോയത്.

ഓണ ഫോട്ടോകളിൽ ഓരോ താരങ്ങളും പ്രേക്ഷകരെ ഞെട്ടിചാണ് ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തത്. കൂട്ടത്തിൽ എസ്തർ അനിലിന്റെ വ്യതിരക്തമായ ആശയത്തിലൂന്നിയ ഓണം ഫോട്ടോഷൂട്ട് പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ കൂട്ടുകാർക്ക് ഒപ്പം ഓണം വെക്കേഷൻ അടിച്ചു പൊളിക്കുന്ന എസ്തറിന്റെ ചിത്രങ്ങളും വീഡിയോസുമാണ് ശ്രദ്ധ നേടുന്നത്.

വീഡിയോയിൽ എസ്തർ സ്വിമ്മിങ് പൂളിലേക്ക് എടുത്തു ചാടുന്നത് കാണാൻ പറ്റും. പൂളിലേക്ക് ചാടുന്നതിനു മുൻപ് തുള്ളിക്കളിക്കുന്ന എസ് എസ്തറിനെയും വീഡിയോയിൽ കാണാം. ജലേബി ബേബി എന്ന സൂപ്പർഹിറ്റ് ഗാനം വീഡിയോടൊപ്പം ചേർത്തപ്പോൾ ആരാധകരിൽ ഒരാൾ ‘ഇതിന് പറ്റിയ പാട്ട് “തുള്ളി കളിക്കുന്ന കുഞ്ഞി പുഴു ആയിരുന്നു..’ എന്ന് ഒരു ആരാധകൻ കമന്റ് ഇട്ടിട്ടുണ്ട്. ‘പൂളിലേക്ക് ചാടുന്നതിനുമുമ്പ് മങ്കി ഡാൻസ് നിർബന്ധമാണ്.. കാരണം വെള്ളത്തിന് കിടിലം തണുപ്പാണ്..!! എന്റെ സുഹൃത്തുക്കളുടെ റിയാക്ഷന് കാണാൻ അവസാനം വരെ കാണൂക..’ എന്നാണ് വീഡിയോക്ക് ഒപ്പം എസ്തർ കുറിച്ചിരിക്കുന്നത്.









