
എസ്തർ അനിൽ അറിയപ്പെടുന്ന ഒരു ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്കു താരം പ്രവേശിക്കുന്നത്. ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. തുടക്കം മുതൽ ഇന്നോളവും മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്.

സിനിമാ നടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിലെല്ലാം താരം 2010 മുതൽ സജീവമായി നിലകൊള്ളുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്. മേഖല അഭിനയം ആണെങ്കിലും അവതരണം ആണെങ്കിലും കയ്യിൽ ഭദ്രമാണ്. നിഷ്കളങ്കതയുള്ള മുഖഭാവം തന്നെയാണ് താരത്തെ എല്ലാ മേഖലയിലും പിടിച്ചു നിർത്തുന്നത്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വിജയകരമായ 20 ലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഓരോ വേഷങ്ങളും അതിന്റെ പരിപൂർണതയിൽ എത്തിക്കാൻ മികച്ച രീതിയിൽ തന്നെയാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് താരത്തിന് തുടക്കം മുതലുള്ള ആരാധകരെ ഇത്രത്തോളം നിലനിർത്താൻ സാധിച്ചത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം അവതരിപ്പിച്ചു.

മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും ഇപ്പോൾ അന്യഭാഷകളിലും താരം അഭിനയിക്കുന്നുണ്ട് തമിഴിലും തെലുങ്കിലുമെല്ലാം താരത്തിന്റെ കഥാപാത്രങ്ങളെ വലിയ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തമിഴിൽ ഒരു ചിത്രവും തെലുങ്കിൽ മൂന്നു ചിത്രവും താരമിപ്പോൾ പൂർത്തീകരിച്ചു കഴിഞ്ഞു. മികച്ച പ്രേക്ഷകപ്രീതി മലയാളികൾക്കിടയിലും പുറത്തും താരത്തിനും ലഭിക്കുന്നുണ്ട്.

ഇതുവരെയും താരം അഭിനയിച്ച അതെല്ലാം ബാലതാരങ്ങൾ ആയാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആയിരുന്നു എന്നത് താരത്തിന് ലഭിച്ച ഭാഗ്യം തന്നെയാണ്. എന്നാൽ ഇപ്പോൾ താരം ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അതിലേക്ക് സൂചന നൽകുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം കുറച്ചു ദിവസങ്ങളിലായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

ഓണത്തോടനുബന്ധിച്ചു ഉള്ള കിടിലൻ ഫോട്ടോഷൂട്ടും ഗ്ലാമറസ് മേക്കോവറുമെല്ലാം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോസ് ക്യൂട്ട് ലുക്കിൽ ഉള്ളതാണ്. ഇളംപച്ച ഫ്രോക്ക് ധരിച്ച് സന്തോഷത്തോടു കൂടി നൃത്തം ചെയ്യുന്ന കുട്ടിക്കുപ്പായക്കാരിയാണ് താൻ എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്.










