
ഓണാഘോഷ തിരക്കുകൾക്കിടയിലും ഒരുപാട് വ്യത്യസ്തതരം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു. താരസുന്ദരിമാരുടെ ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തത്. തനി മലയാളി മങ്കമാരുടെ മോഡൽ ഉൾപ്പെടെ മോഡേണായും താരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒരുപാട് പേരുടെ ഫോട്ടോഷൂട്ടുകൾക്ക് മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ മികച്ച പ്രതികരണങ്ങൾ നേടി തരംഗമാകുന്നത് ബാലതാരമായി മലയാളി പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി മാറിയ എസ്തർ അനിലിന്റെ ഫോട്ടോഷൂട്ടുകൾ ആണ്.

താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എപ്പോഴും ആരാധകർ എറ്റെടുക്കാറുണ്ട്. ഓണാഘോഷത്തിന് ഇടയിൽ അല്പം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പട്ടുപാവാട ആണ് വേഷം. പക്ഷേ ബ്ലൗസ് സ്റ്റൈൽ പഴമയിലെ സൗന്ദര്യം കൊണ്ടു വരുന്നതിൽ വിജയിച്ചു. അതി മനോഹരിയാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്.

കാലിലും കഴുത്തിലും ഉള്ള ആഭരണങ്ങൾ പ്രൗഢിയുടെ പ്രതീകമാവുകയാണ്. എന്നാൽ കയ്യിലെ കുപ്പിവളയും തലയിലെ മുല്ലപ്പൂവും തനി മലയാളി പെൺ കുട്ടിയുടെ സൗന്ദര്യം പകരുന്നു. മൈലാഞ്ചി അണിഞ്ഞ കൈപ്പത്തികൾ താരത്തെ കൂടുതൽ സുന്ദരിയാക്കി എന്ന് പറയാം. ഹെയർ സ്റ്റൈൽ തനി മലയാളികളുടെതാണ്. ചുരുക്കത്തിൽ ഓണം ഫോട്ടോ ഷൂട്ട് കിടിലൻ ആണ്.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറുകയും ഓരോ കഥാപാത്രങ്ങളിലൂടെയും ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കാൻ തരത്തിലുള്ള അഭിനയ വൈഭവം കാഴ്ച വെക്കുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുന്ന തരത്തിലുള്ള മികച്ച ഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത താരമാണ് എസ്തർ. ഓരോ വേഷങ്ങളും മികച്ച രീതിയിൽ ആണ് താരം കൈകാര്യം ചെയ്തത്.

ദൃശ്യം സിനിമയിൽ താരം ചെയ്ത വേഷങ്ങൾ വലിയ തോതിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനു ശേഷം താരത്തിന് ഒരുപാട് വലിയ സിനിമകളിലേക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. നായികാ കഥാപാത്രം ആയി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. വളരെ പെട്ടെന്ന് കാത്തിരിപ്പിന് അവസാനം ഉണ്ടാകും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.










