You are currently viewing ക്യൂട്ട്.. സാരിയുടുത്ത് പെറ്റ് ഡോഗിനൊപ്പം കൊഞ്ചുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം..

ക്യൂട്ട്.. സാരിയുടുത്ത് പെറ്റ് ഡോഗിനൊപ്പം കൊഞ്ചുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം..

പ്രധാനമായും തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഈഷ റെബ്ബ. അന്തക മുണ്ട് ആ തർവത, ബന്ദിപ്പോട് , ഓയി, ആമി തുമി, ദർശകുടു, വിസ്മയം എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്. വാറങ്കലിലെ തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിലാണ് താരം ജനിച്ചത്. വളർന്നത് ഹൈദരാബാദിലാണ്. താരം എംബിഎ നേടിയിട്ടുണ്ട്

കോളേജ് കാലത്ത് മോഡലായി ജോലി ചെയ്തിരുന്ന താരത്തിന് പിന്നീട് സംവിധായകൻ മോഹന കൃഷ്ണ ഇന്ദ്രഗന്തിയിൽ നിന്ന് ഓഡിഷൻ കോൾ ലഭിച്ചു. 2012ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് അന്തക മുണ്ട് ആ തർവത എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടു. ചിത്രം ബോക്‌സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു.

ഈ സിനിമ ദക്ഷിണാഫ്രിക്കയിൽ നടന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി നോമിനേറ്റ് ചെയ്തത് ശ്രദ്ധേയമാണ്. റൊമാന്റിക്-കോമഡി ചിത്രമായ ആമി തുമിയിലെ താരത്തിന്റെ പ്രകടനത്തിന് വ്യാപകമായ പ്രതികരണം ലഭിക്കുകയും രണ്ട് അവാർഡുകൾ നേടുകയും ചെയ്തു. Awe എന്ന സിനിമയിൽ ഒരു ലെസ്ബിയൻ സ്ത്രീയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

അതേ വർഷം തന്നെ ബ്രാൻഡ് ബാബു , അരവിന്ദ സമേത വീര രാഘവ , സുബ്രഹ്മണ്യപുരം , സവ്യസാചി എന്നീ നാല് ചിത്രങ്ങളിലും താരം അഭിനയിച്ചു. 2021 ൽ ഒറ്റ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താരം അമ്പെയ്ത്ത്, കിക്ക്ബോക്സിംഗ് എന്നിവ സിനിമകൾക്ക് വേണ്ടി പഠിച്ചിട്ടുണ്ട്. അസോസിയേൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം നിരന്തരമായി തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നു.

ഏതുതരത്തിലുള്ള വേഷത്തിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിൽ വളരെ മികച്ച രൂപത്തിലാണ് താരത്തെ കാണാൻ കഴിയുന്നത് എന്ന് ആരാധകർ കമന്റ് ചെയ്യാറുണ്ട്. ഓരോ വിശേഷ ദിവസങ്ങളിലും താരത്തിന്റെ സ്പെഷ്യൽ ഫോട്ടോഷൂട്ട് അപ്‌ലോഡ് ചെയ്യപ്പെടാറുണ്ട്. അതിനുവേണ്ടി ആരാധകർ കാത്തിരിക്കുകയും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോൾ കിടിലൻ ഒരു സാരി ലുക്കാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഫോട്ടോകൾ വൈറലാവുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply