You are currently viewing പരിപാടിക്കിടെ കൂകി അലറി തുള്ളിയതിനെ വിമർശിച്ചവർക്ക് മറുപടിയുമായി ബിഗ്‌ബോസ് ഹീറോ റോബിൻ

പരിപാടിക്കിടെ കൂകി അലറി തുള്ളിയതിനെ വിമർശിച്ചവർക്ക് മറുപടിയുമായി ബിഗ്‌ബോസ് ഹീറോ റോബിൻ

ഞങ്ങൾ കാശ് മുടക്കി നടത്തിയ പരിപാടിയല്ലേ, എൻഗേജ്മെന്റ് ദിനത്തിൽ കൂവിയതിനെ കുറിച്ച് റോബിൻ.

ബിഗ്‌ബോസിൽ നിന്ന് 100 ദിവസം പൂർത്തിയാക്കാതെ പുറത്തു പോയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ എങ്കിലും പലരുടെയും ഇപ്പോഴും വിജയി റോബിനാണ്. അദ്ദേഹം പ്രൊഫഷണലി ഒരു ഡോക്ടറാണ്. അതിനപ്പുറം അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമാണ്.
കഴിഞ്ഞ ദിവസം ആണ് റോബിന്റെയും ആരതി പൊടിയുടെയും എൻഗേജ്മെന്റ് കഴിഞ്ഞത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റോബിൻ രാധാകൃഷ്ണന്റെ ഇൻസ്റ്റഗ്രാം വീഡിയോ ആണ്.

വിഡിയോയിൽ തനിക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് താരം. വളരെ വ്യക്തമായ ഭാഷയിൽ ആണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്. ബിഗ് ബോസ് സീസൺ കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. അടുത്ത സീസൺ തുടങ്ങാൻ പോവുകയാണ്. ഇപ്പോഴും എന്നെ ഒരുപാട് ആളുകൾ ഓർത്തിരിക്കുന്നു എന്നതിൽ ഒരുപാട് സന്തോഷമുണ്ട് എന്ന് അദ്ദേഹം വിഡിയോ യിൽ പറയുന്നുണ്ട്.

ഒരുപാട് ആളുകളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഇവിടെ വരെ എത്തിയിട്ടുള്ളത് എന്നും അതുപോലെ എന്നെ വെറുക്കുന്നവരും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. നീ മാറണം എന്ന് എല്ലാവരും പറയാറുണ്ട്. ഞാനെന്തിനാണ് മാറുന്നത് എന്നും ഒരുപാട് പോസിറ്റീവും നെഗറ്റീവും ഉള്ള ഒരു സാധാരണ വ്യക്തി മാത്രമാണ് ഞാൻ. എനിക്ക് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത് എന്നുമാണ് താരം അതിന് നൽകുന്ന വിശദീകരണം.

മറ്റൊരാളുടെ പേഴ്സണൽ സ്പേസിൽ കയറി ഇടപെട്ടുകൊണ്ട് സംസാരിക്കാറില്ല എന്നും അതുപോലെ എന്റെ സ്പേസ് എനിക്ക് നിങ്ങൾ തരണം എന്നും അദ്ദേഹം പറഞ്ഞു. പലർക്കും എൻറെ അലർച്ച പ്രശ്നമായി തോന്നാറുണ്ട് എന്നും അത് ശരിയല്ല എന്നും പറയുന്നവരുണ്ട് എന്നും പറഞ്ഞതിനൊപ്പ. അദ്ദേഹം പറഞ്ഞത് ഞാൻ എല്ലാ സ്ഥലത്തും പോയി അലറാറില്ല എന്നും ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന് എനിക്ക് നന്നായിട്ട് അറിയാം എന്നുമാണ്. വിവാഹ നിശ്ചയം ദിവസം അലറിയതിനെ വിമർശിച്ചവരോട് അന്ന് നടന്നത് എന്റെ വിവാഹ നിശ്ചയം അല്ലേ എന്നും ഞങ്ങൾ കാശ് മുടക്കി നടത്തുന്ന പരിപാടിയല്ലേ എന്നുമാണ് അദ്ദേഹം ചോദിച്ചത്.

നിങ്ങൾ മാറാൻ പറഞ്ഞാലും ഞാൻ മാറില്ല എന്നും ഞാൻ മാറില്ല, ഇങ്ങനെ തന്നെയാണ്, അഹങ്കാരി ആണെന്ന് വിചാരിക്കരുത് ഞാൻ ഇങ്ങനെയാണ് എന്നും അദ്ദേഹം പറയുന്നു. ഒരുപാട് പേര് കമന്റ് സെക്ഷനുമായി എത്തിട്ടുണ്ട്. കമന്റ് ഇടുകയോ ട്രോളുകയോ ചെയ്തോട്ടെ. എനിക്ക് വേണ്ടി അവർ സമയം കളയുന്നലോ, അതോർക്കുമ്പോൾ സന്തോഷമുണ്ട് എന്നും റോബിൻ രാധാകൃഷ്ണൻ പറയുന്നു. വളരെ പെട്ടന്നാണ് വീഡിയോ വൈറൽ ആയതു.

Leave a Reply