You are currently viewing ഇന്ന് മുതൽ ഇവൾ എന്റെ മാത്രം പെണ്ണാണ്…  ആരെങ്കിലും എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവന്റെ മൂക്കാമണ്ട ഞാൻ അടിച്ചു പൊട്ടിക്കും… ജാഗ്രതൈ : റോബിൻ

ഇന്ന് മുതൽ ഇവൾ എന്റെ മാത്രം പെണ്ണാണ്… ആരെങ്കിലും എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവന്റെ മൂക്കാമണ്ട ഞാൻ അടിച്ചു പൊട്ടിക്കും… ജാഗ്രതൈ : റോബിൻ

ഇനി ആരെങ്കിലും മനപ്പൂർവം എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ അടിച്ചു കറക്കും… ജാഗ്രതൈ : റോബിൻ

ബിഗ്‌ബോസിൽ നിന്ന് 100 ദിവസം പൂർത്തിയാക്കാതെ പുറത്തു പോയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ എങ്കിലും പലരുടെയും ഇപ്പോഴും വിജയി റോബിനാണ്. അദ്ദേഹം പ്രൊഫഷണലി ഒരു ഡോക്ടറാണ്. അതിനപ്പുറം അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആണ്. അതിനേക്കാൾ ഉപരി അദ്ദേഹം ഒരു മോട്ടിവേഷൻ സ്പീക്കറും നടനുമാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഡോക്ടർ മച്ചാൻ എന്നാണ് അറിയപ്പെടുന്നത്.

കൂടാതെ 2020-ൽ ഗ്ലോബൽ യൂത്ത് അച്ചീവ്‌മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചിദംബരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എംബിബിഎസ് പഠിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം കേരളത്തിലെ തിരുവനന്തപുരം ജി.ജി ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്.

2019 ൽ, കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്ത ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെയാണ് അദ്ദേഹം വളരെയധികം ജനപ്രീതി നേടിയത്. അഭിനയ മേഖലയിലും ഡോക്ടർ ഒരുപാട് ആശസകൾ നേടിയിട്ടുണ്ട്. മിഴിയറിയാതെ, പവിഴ മഴയെ , ജിയ ജലേ തുടങ്ങിയ ഏതാനും മലയാളം കവർ ഗാനങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2019-ൽ അദ്ദേഹം നിറം എന്ന മലയാളം ഹ്രസ്വ വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നതിനു ശേഷം റോബിൻ രാധാകൃഷ്ണനും ദിൽഷയും തമ്മിലുള്ള പ്രണയവും ദിൽഷ പ്രണയം നിരസിച്ചതുമായ സംഭവങ്ങളെല്ലാം വലിയ തോതിൽ സോഷ്യൽ മീഡിയ ഇടങ്ങൾ ഇളക്കി മറിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് നടിയും മോഡലുമായ ആരതിയുമായുള്ള റിലേഷൻഷിപ്പും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന വിവാഹത്തെ ക്കുറിച്ചും റോബിൻ ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ ദിവസം ഇരുവരുടെയും എൻഗേജ്മെന്റ് കഴിഞ്ഞിരുന്നു. എൻഗേജ്മെന്റിന് മുൻപും ശേഷവും ആരതി പൊടിക്കെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു അതിനോട് ബന്ധപ്പെട്ട രൂപത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ റോബിൻ പങ്കുവെച്ചിരിക്കുന്നത്. എൻഗേജ്മെന്റിന്റെ ദിവസത്തെ ആരതിയുടെ കിടിലൻ ഒരു ഫോട്ടോ പങ്കുവെച്ചതിന്റെ ക്യാപ്ഷൻ ആയാണ് റോബിൻ തന്നെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

Costume:”Arati Podi” Note:- ഔദ്യോഗികമായി ആരതി പൊടി ഇപ്പോൾ എന്റെ പെൺകുട്ടിയാണ്. ചുറ്റും നടക്കുന്നതെല്ലാം ഞാൻ ശ്രദ്ധിക്കുന്നു. ഞാനിപ്പോൾ മൗനം പാലിക്കുന്നു. ഇനി ആരെങ്കിലും മനപ്പൂർവം എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ mookamandaa ഞാൻ അടിച്ചു കറക്കും . ഞാൻ ചെയ്യും. അതിനാൽ ജാഗ്രത പാലിക്കുക. ഇതൊരു മുന്നറിയിപ്പായി ദയവായി ശ്രദ്ധിക്കുക എന്നാണ് റോബിൻ രാധാകൃഷ്ണൻ രേഖപ്പെടുത്തിയ ക്യാപ്ഷൻ. വളരെ പെട്ടെന്ന് തന്നെ എൻഗേജ്മെന്റ് ഫോട്ടോകൾക്കൊപ്പമുള്ള റോബിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply