You are currently viewing എന്റെ തല ഉപയോഗിച്ച് ചിലർ ഭക്ഷണം വാങ്ങാൻ കാശുണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളു; ദിയ കൃഷ്ണ

എന്റെ തല ഉപയോഗിച്ച് ചിലർ ഭക്ഷണം വാങ്ങാൻ കാശുണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളു; ദിയ കൃഷ്ണ

എന്റെ തല ഉപയോഗിച്ച് ചിലർ ഭക്ഷണം വാങ്ങാൻ കാശുണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളു; ദിയ കൃഷ്ണ

ചലച്ചിത്ര നടൻ കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മകളാണ് അറിയപ്പെടുന്ന ഒരു നർത്തകിയും യൂട്യൂബറും സോഷ്യൽ മീഡിയ സ്റ്റാറുമായ ദിയ കൃഷ്ണ. സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് താരം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ്.

അത് കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്.
വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കാറുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം താരം പ്രകടിപ്പിക്കുന്നത് കൊണ്ടും അത് പ്രകടിപ്പിക്കാൻ താരം ഇഷ്ടപ്പെടുന്നത് കൊണ്ടും വളരെ മികച്ച രൂപത്തിൽ താരം അത് അവതരിപ്പിക്കുന്നത് കൊണ്ടും സമൂഹമാധ്യമങ്ങൾ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട ഒരു വീഡിയോ യിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. എന്റെ ജീവിതത്തിൽ നടക്കാത്ത കാര്യങ്ങൾ വരെ അവിടുന്നും ഇവിടുന്നും ഞാൻ കേട്ടു എന്നും ഇങ്ങനെ കഥകൾ ഉണ്ടാക്കിയാൽ രാജമൗലി ഇവരെ കണ്ടാൽ കഥയെഴുതാൻ കൂട്ടികൊണ്ട് പോകും എന്നും താരം പറയുന്നുണ്ട്. ലൈഫിലെ ഒരുപാട് പ്രശ്‌നങ്ങൾ ഒറ്റയ്ക്ക് ഫേസ് ചെയ്യേണ്ടി വന്നപ്പോൾ ഈ ചെറിയ പ്രായത്തിൽ തന്നെ ഞാൻ വളരെ സ്‌ട്രോങായി എന്ന അഭിപ്രായം താരം പറയുന്നുണ്ട്.

ആദ്യമൊക്കെ എനിക്ക് എന്നെ മോശമാക്കിയുള്ള വാർത്തകൾ കാണുമ്പോൾ സങ്കടം വരുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അതില്ല എന്നുമാണ് താരം പറയുന്നത്. എനിക്ക് ആരുടേയും പേര് പറഞ്ഞ് അവരെ കരിവാരി തേക്കുന്ന സ്വഭാവമില്ല. പബ്ലിക്ക് ഫിഗേഴ്‌സിനെ കുറിച്ച് നെഗറ്റീവ് വീഡിയോകൾ വരും എന്നും അത്തരത്തിൽ എന്റെ തല ഉപയോഗിച്ച് ചിലർ ഭക്ഷണം വാങ്ങാൻ കാശുണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളു എന്നും താരം പറയുന്നു.

‘ഒരാൾ എന്നെ കുറിച്ച് ചെയ്ത ഒരു വീഡിയോ ഞാൻ കണ്ടിരുന്നു എന്നും പക്ഷേ ഞാൻ സോഷ്യൽമീഡിയയിൽ പബ്ലിക്കാക്കി വെച്ച കാര്യങ്ങളെ കുറിച്ച് ആളുകൾ പിന്നീട് ചോദിച്ചാൽ ഞാൻ അതിന് മറുപടി പറയണമെന്ന് യാതൊരു നിർബന്ധവുമില്ല എന്നും താരം പറഞ്ഞു. എന്നാലും ഞാൻ ഒരാളെ ടാർഗെറ്റ് ചെയ്ത് ക്ലിപ്പിങ്‌സും മറ്റും ഇട്ട് കരിവാരിതേക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് കേട്ടു എന്നും അതിൽ ശരിയല്ല എന്നും താരം പറഞ്ഞു.

Leave a Reply