You are currently viewing ഞാന്‍ ഇപ്പോൾ സിംഗിളാണ്: സ്വന്തം വീട്ടുകാരെയല്ലാതെ ആരെയും വിശ്വസിക്കരുത്: ദിയ കൃഷ്ണ.. തേപ്പ് കിട്ടിയോ എന്ന് ചോദ്യങ്ങൾ…

ഞാന്‍ ഇപ്പോൾ സിംഗിളാണ്: സ്വന്തം വീട്ടുകാരെയല്ലാതെ ആരെയും വിശ്വസിക്കരുത്: ദിയ കൃഷ്ണ.. തേപ്പ് കിട്ടിയോ എന്ന് ചോദ്യങ്ങൾ…

ഞാന്‍ സിംഗിളാണ്: സ്വന്തം വീട്ടുകാരെയല്ലാതെ ആരെയും വിശ്വസിക്കരുത്: ദിയ കൃഷ്ണ

ദിയ കൃഷ്ണ അറിയപ്പെടുന്ന ഒരു നർത്തകിയും യൂട്യൂബറും സോഷ്യൽ മീഡിയ സ്റ്റാറുമാണ്. ചലച്ചിത്ര നടൻ കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മകളാണ് താരം. മലയാളം നടി അഹാന കൃഷ്ണയും നടി ഇഷാനി കൃഷ്ണയും താരത്തിന്റെ സഹോദരിമാരാണ്. താരത്തിന്റെ ഇളയ സഹോദരി ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുകയാണ്. സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള വ്യക്തിയാണ് താരം.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകർ ആണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി പറഞ്ഞത് വലിയ ചർച്ചകളിലേക്ക് വഴി വെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആരാധകരുമായി സംവദിച്ചത്. ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ?’’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് താരം മറുപടി നൽകിയതിലൂടെ വാർത്തകളിൽ താരം നിറയുകയായിരുന്നു.

കുടുംബത്തെയല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നാണ് താന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠമെന്നാണ് താരം പറഞ്ഞത്. ഇതിനെ പ്രണയ തകർച്ചയായാണ് ആരാധകർ എഴുതിയത്. ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനു ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിള്‍’’ എന്നാണ് താരം മറുപടി നല്‍കിയത്. ഇപ്പോള്‍ സിംഗിളാണെന്നും ജീവിതം പൂര്‍ണമായ അര്‍ഥത്തില്‍ ജീവിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്നും താരം പറയുന്നു. എല്ലാത്തിന്റെയും ആകെത്തുകയായി പ്രേക്ഷകർ മനസ്സിലാക്കിയത് താരത്തിന്റെ പ്രണയം തകർന്നു എന്ന് തന്നെയാണ്.

ഈ സംഭവത്തിന്‌ ശേഷം താരത്തിന്റെ പ്രണയം തകർന്നു… കണ്ണീരോടെ താരം എന്ന് തുടങ്ങിയ ഹെഡ് ലൈനുകൾ വെച്ച് ഒരുപാട് വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്. അവസാനം താരത്തെ കുറിച്ചു വന്ന വാർത്തകളുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ട് എന്തൊക്കെ കാണണം എന്നാണ് താരം സ്റ്റോറി അപ്ലോഡ് ചെയ്യുകയാണുണ്ടായത്. ഇതെല്ലാം പ്രേക്ഷകരുടെ സംശയങ്ങൾ തന്നെയായിരിക്കും എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

Leave a Reply