You are currently viewing ഇന്റിമേറ്റ് സീൻ ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നോ… ദിവ്യ പിള്ളയുടെ അഭിമുഖം വൈറലാകുന്നു…

ഇന്റിമേറ്റ് സീൻ ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നോ… ദിവ്യ പിള്ളയുടെ അഭിമുഖം വൈറലാകുന്നു…

ഇന്റിമേറ്റ് സീൻ ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നോ… ദിവ്യ പിള്ളയുടെ അഭിമുഖം വൈറലാകുന്നു…

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദിവ്യ പിള്ള. 2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ഷോട്ട് ഫിലിമുകളിലും, തമിഴ് സിനിമകളിലും, തമിഴ് വെബ് സീരീസുകളിലും താരം അഭിനയിച്ച് തെളിയിച്ചിട്ടുണ്ട്. മേഖല എന്താണെങ്കിലും മികവാണ് താരം അടയാളപ്പെടുത്തുന്നത്.

2015 ൽ ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം ജിത്തു ജോസഫ് സംവിധാനം ചെയ്തു പ്രിഥ്വിരാജ് പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഊഴം എന്ന സിനിമയിലും താരം അഭിനയിച്ചു.

അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ വിജയ് സേതുപതി, സമന്ത നയൻതാര, തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ കാത്തുവാക്കുല രെണ്ട്‌ കാതൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. നിറഞ്ഞ കൈയ്യടികൾ ആണ് താരത്തിന് പ്രേക്ഷകർ നൽകിയത്.

ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. താരത്തിന് ഇപ്പോൾ കൈനിറയെ സിനിമകളാണ്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. കള, കിങ് ഫിഷ് എന്നീ സിനിമകളിൽ താരം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിരുന്നു. ഈ രംഗങ്ങളിൽ അഭിനയിച്ചതിനെ കുറിച്ചാണ് ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നത്. ഇന്റിമേറ്റ് സീൻ ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നോ എന്നാണ് അവതാരക ചോദിച്ചത്.

കിംഗ് ഫിഷ് ചെയ്യുമ്പോൾ എനിക്ക് ഭയങ്കര പേടി ആയിരുന്നു എന്നും ആരും സെറ്റിൽ വേണ്ട എന്നൊക്കെ ആയിരുന്നു എനിക്ക് എന്നും താരം പറയുന്നുണ്ട്. ആരും വെണ്ട എന്ന് ഞാൻ അനൂപേട്ടനോട് പറയുമായിരുന്നു എന്നും താരം പറയുന്നുണ്ട്. അങ്ങനെ എന്നെ കംഫർട്ടബിൾ ആക്കാൻ എല്ലാരേയും മാറ്റി എന്നും ആ സമയത്ത് ആർട്ട് ഡയറക്ടറും ക്യാമറാമാനും അനൂപേട്ടനും മാത്രമേ ഉണ്ടായുള്ളൂ എന്നും താരം വ്യക്തമാക്കി. അനൂപേട്ടൻ കൂടെ അഭിനയിക്കുന്നവരെ നന്നായി കംഫർട്ട് ആക്കും എന്നും അതു കൊണ്ട് തന്നെ ആ സിനിമ എനിക്ക് നല്ലൊരു അനുഭവം ആയിരുന്നു എന്നും താരം പറഞ്ഞു.

Leave a Reply