You are currently viewing പ്രായം റിവേഴ്സ് ഗിയറിൽ…. സാരിയിൽ അഴകായി ദിവ്യ ഉണ്ണി… തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണോ??

പ്രായം റിവേഴ്സ് ഗിയറിൽ…. സാരിയിൽ അഴകായി ദിവ്യ ഉണ്ണി… തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണോ??

മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യഉണ്ണി. മലയാള ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് ക്ലാസിക്കൽ നർത്തകിയായും താരം അറിയപ്പെടുന്നു. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നീ നൃത്ത മേഖലകളിൽ താരത്തിന് പ്രാവീണ്യം ഉണ്ട്. അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പെർഫോമർ, അധ്യാപിക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു. 1987 മുതൽ 2018 വരെയാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായിട്ട് ഉണ്ടായിരുന്നത്.

വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങുന്ന നക്ഷത്രം ആണ്. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ നിന്നാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ച വച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞത്.

ബാലതാരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവരുന്നത്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകൾ പോലും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു. 1996 പുറത്തിറങ്ങിയ ദിലീപ് , കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കിയ കല്യാണ സൗഗന്ധികം സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് താരത്തിന് 14 വയസ്സായിരുന്നു പ്രായം. തുടർന്ന്, മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി , ജയറാം , ദിലീപ്  ഇങ്ങനെ മുൻനിര നടന്മാരുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

നൃത്ത ജീവിതം ആരംഭിച്ചത് വളരെ ചെറിയ പ്രായത്തിലാണ്. താരം തന്റെ മൂന്നാം വയസ്സിൽ ഭരതനാട്യം നൃത്ത പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതിനു ശേഷം കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടി. 1990-ലും 1991-ലും കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതല മത്സരങ്ങളിൽ താരം കലാതിലകം ആയിരുന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ഉടനീളമുള്ള അന്താരാഷ്ട്ര സ്റ്റേജുകളിലെല്ലാം താരം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

വിവാഹത്തോടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ആരാധകരുടെ കാര്യത്തിൽ താരത്തിന് ഒരു കുറവും വന്നിട്ടില്ല കാരണം സജീവമായിരുന്ന കാലത്ത് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെ ഇന്നും താരം പ്രേക്ഷകമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. അതുകൊണ്ടാണ് താരത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ വൈറലാകുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. കുടുംബവുമൊത്ത് ഉള്ള ഫോട്ടോകൾ എല്ലാം വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ റെഡ് സാരിയിൽ വളരെ മനോഹരമായ രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Leave a Reply