You are currently viewing അങ്ങനെ ഡിവോഴ്സ് ഫോട്ടോ ഷൂട്ടും തുടങ്ങി… ഭർത്താവിന്റെ ഫോട്ടോ കീറി നിലത്തിട്ട് ചവിട്ടി ഡിവോഴ്സ് ആഘോഷം..

അങ്ങനെ ഡിവോഴ്സ് ഫോട്ടോ ഷൂട്ടും തുടങ്ങി… ഭർത്താവിന്റെ ഫോട്ടോ കീറി നിലത്തിട്ട് ചവിട്ടി ഡിവോഴ്സ് ആഘോഷം..

അങ്ങനെ ഡിവോഴ്സ് ഫോട്ടോ ഷൂട്ടും തുടങ്ങി… വൈറൽ ഫോട്ടോകൾ കാണാം

വിവാഹ മോചനമെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും വേദനയുള്ളതായിരിക്കും. പലർക്കും വിവാഹ മോചനമെന്ന തീരുമാനം എടുക്കാൻ പോലും ധൈര്യമുണ്ടാകാറില്ല എന്നതും വാസ്തവം തന്നെ. എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമായി വിവാഹ മോചനം ആഘോഷമാക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറൽ ആകുന്നത്. വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ തുടർച്ചയായി ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയെ പലരും ഇന്ന് അത്ഭുതപ്പെടുത്തുകയാണ്. ആക്കൂട്ടത്തിൽ ഒത്തിരിയധികം വെറൈറ്റി ഉള്ള ഫോട്ടോ ഷൂട്ട്‌ ആണിത്.

പ്രീ-വെഡ്ഡിംഗ് ഷൂട്ട്, മെറ്റേണിറ്റി ഷൂട്ടിന് ശേഷം ഇപ്പോൾ വിവാഹ മോചന ഫോട്ടോ ഷൂട്ടും തുടങ്ങി എന്ന് ചുരുക്കം. വിവാഹ മോചനത്തിന് ശേഷമുള്ള സന്തോഷമാണ് യുവതിയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുവാനുള്ള പ്രധാന കാരണം. സ്ത്രീ ആരാണെന്നോ എവിടെയാണ് താമസിക്കുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒരു വിവരവുമില്ല. എന്നാൽ വിവാഹ മോചന ഫോട്ടോ ഷൂട്ടിൽ അവൾ വളരെ സന്തോഷവതിയാണ്.

ഒരു ഫോട്ടോയിൽ, സ്ത്രീ തന്റെ കൈയിൽ മദ്യക്കുപ്പിയുമായി വിവാഹമോചനം ആഘോഷിക്കുന്നതായി കാണുന്നു. എനിക്ക് 99 പ്രശ്‌നങ്ങളുണ്ട്, പക്ഷേ അതിൽ ഭർത്താവില്ല എന്ന് ഇംഗ്ലീഷിൽ എഴുതിയ ഒരു പോസ്റ്ററും അവളുടെ മറു കൈയിലുണ്ട്. മറ്റൊന്നിൽ വിവാഹ ഫോട്ടോയേ കാലുകൊണ്ട് ചവിട്ടുന്നതും കാണുന്നു. അതു പോലെ വിവാഹ ഫോട്ടോ രണ്ടായി കീറി നശിപ്പിക്കുന്നതും ഒരു ഫോട്ടോയിൽ ഉണ്ട്.

ഇതിലെല്ലാം സന്തോഷവതിയായാണ് യുവതിയെ കാണാൻ കഴിയുന്നത് എന്നത് തന്നെയാണ് ഫോട്ടോകളെ അത്ഭുതമാക്കുന്നത്. ഒരു വിവാഹമോചന വാർത്ത ഇത്രത്തോളം പബ്ലിക്കായി എങ്ങനെ സന്തോഷത്തോടു കൂടി പറയാൻ കഴിയുന്നു എന്നതും പലരും ചിന്തിക്കുന്നുണ്ട്. പലരും വിവാഹം മോചനത്തോടു കൂടി ഇരുട്ടറയിൽ ഒതുങ്ങുന്നത് വാർത്തയാകാറുള്ളത് പോലെ തന്നെ ഇത്തരത്തിലുള്ള ഡിവോഴ്സ് ഷൂട്ടുകൾ മറ്റും തുടങ്ങുകയും ഇന്നത്തെ കാലം ഡിവോസും ആഘോഷമാക്കാൻ തുടങ്ങി എന്നതും എല്ലാം ചർച്ചയാവുകയാണ്.

വിവാഹം പവിത്രമായി കരുതുന്നതു കൊണ്ട് തന്നെ അതിൽ പല വെളിച്ചകളും പാളിച്ചകളും വന്നാൽ പോലും വിവാഹ മോചനത്തെ ക്കുറിച്ച് മറ്റു ചിന്തിക്കാതെ ഒരു വിവാഹത്തിൽ തന്നെ ഉറച്ചു നിന്നു കൊണ്ട് ഒരുപാട് കഷ്ടതകൾ നിറഞ്ഞ ജീവിതം മരണം വരെ കൊണ്ടു നടക്കുന്ന ചിന്താഗതി നിലനിൽക്കുന്ന മനസ്സുകൾ ഇപ്പോഴും ഉള്ളതു കൊണ്ട് തന്നെയാണ് ഇത്തരം ഫോട്ടോ ഷൂട്ടുകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ചർച്ചാ പ്രാധാന്യം നൽകുന്നത്.

ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട സ്ത്രീയുടെ വിവരങ്ങൾക്ക് വേണ്ടി പലരും പലതരത്തിലും സെർച്ച് ചെയ്യുന്നുണ്ടാകും എന്നത് ചിന്തനീയമാണ്. യഥാർത്ഥ സംഭവമാണോ അതോ മോഡൽ ഫോട്ടോഷൂട്ടിലെ മറ്റൊരു വെറൈറ്റി മേഖല കൂടി ഉടലെടുത്തതാണോ എന്നതും കാഴ്ചക്കാരന്റെ ചിന്തകൾ തന്നെ. എന്തായാലും ഫോട്ടോകളും ഫോട്ടോ ഷൂട്ടും വളരെയധികം സോഷ്യൽ മീഡിയ ഇടങ്ങൾക്ക് സ്വീകാര്യമായിട്ടുണ്ട് എന്നത് വാസ്തവമാണ്.

Leave a Reply