You are currently viewing എന്നെക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിന്, അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മരിച്ചു പോയേനെ : നദിർഷ…

എന്നെക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിന്, അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മരിച്ചു പോയേനെ : നദിർഷ…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ആണ് നാദിർഷ. സംഗീത സംവിധായകൻ, ഗായകൻ, ഗാന രചയിതാവ്, നടൻ, മിമിക്രി കലാകാരൻ , ഹാസ്യനടൻ, ടെലിവിഷൻ അവതാരകൻ , മലയാളം സിനിമകൾ , ടെലിവിഷൻ, സ്റ്റേജ് സ്റ്റാർ നിലകളിലെല്ലാം താരം തിളങ്ങി നിൽക്കുന്നു. മലയാള സിനിമയിൽ നിരവധി സഹകഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. സംഗീതത്തിലെ താരത്തിന്റെ സംഭാവനകളുടെ മേഖലകളിൽ പിന്നണി ഗാനം, വരികൾ, രചന എന്നിവയും ഉൾപ്പെടുന്നു.

10-ാം വയസ്സിൽ കൂനമാവ് രാജൻ ആന്റണിയുടെ എസ്സിഎസ് ഓർക്കസ്ട്രയിൽ ചേർന്നാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അമർ അക്ബർ അന്തോണി എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. കട്ടപ്പനയിലെ റിത്വിക് റോഷൻ ആയിരുന്നു അദ്ദേഹം പിന്നീട് സംവിധാനം ചെയ്തത്. സിനിമ മേഖലയിലും വ്യക്തി ജീവിതത്തിലും താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജനപ്രിയ നായകനായ ദിലീപ്. ഇപ്പോൾ താരം തന്റെ സുഹൃത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

മേഖലയിൽ ഒരുപാട് കൈയ്യടികളും വിജയങ്ങളും ജനപ്രിയ നായകനായ ദിലീപിന് സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് വിമർശനങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ആണ് താരം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ അതിനെയെല്ലാം ബന്ധപ്പെടുത്തി കൊണ്ടുള്ള ഒരു കാര്യമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഞാനാണ് ദിലീപിന്റെ സ്ഥാനത്ത് എന്നിരുന്നെങ്കിൽ പ്രഷർ അടിച്ചു മരിച്ചുപോയേനെ എന്നാണ് താരം പറഞ്ഞത്

ജീവിതത്തെ ഒന്നുകൂടി വിപുലമായും വ്യാപ്തിയോടെയും കാണാനും വേണ്ടതിനെ വേണ്ടുന്ന രൂപത്തിൽ ബലപ്പെടുത്തി ഉപയോഗപ്പെടുത്താനും ദിലീപിന് കഴിവുണ്ട് എന്നും പ്രതിസന്ധികളെ തരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുമാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഞാനാണെങ്കിൽ പ്രഷർ അടിച്ചു മരിച്ചു പോയേനെ എന്നും എന്നെക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിന് എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. എന്തായാലും ജനപ്രിയ നായകനെ കുറിച്ച് സുഹൃത്ത് പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply