You are currently viewing പ്രണയാർദ്രരായി റംസാനും ദിൽഷയും!! മികച്ച ഡാൻസ് പെർഫോമൻസുമായി പ്രിയ താരങ്ങൾ… ഏറ്റെടുത്ത് മലയാളികൾ..

പ്രണയാർദ്രരായി റംസാനും ദിൽഷയും!! മികച്ച ഡാൻസ് പെർഫോമൻസുമായി പ്രിയ താരങ്ങൾ… ഏറ്റെടുത്ത് മലയാളികൾ..

പ്രണയാർദ്രരായി റംസാനും ദിൽഷയും!! കരിയറിലെ ഏറ്റവും മികച്ച ഡാൻസ് പെർഫോമൻസുമായി പ്രിയ താരങ്ങൾ…

ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തരായ താരങ്ങളാണ് റംസാനും ദിൽഷ പ്രസന്നനും. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ആരാധക പിൻബലവും ഇപ്പോൾ ഇരുവർക്കും ഉണ്ട് എന്നത് തമ്മിലുള്ള വലിയ ഒരു സവിശേഷതയും സാമ്യതയും ആണ്. അവരവരുടെ കഴിവുകൾ കൊണ്ട് ലോകമൊട്ടാകെ അറിയപ്പെടുന്ന സെലിബ്രേറ്റുകളായി മാറാൻ ഇരുവർക്കും വലിയ സമയം എടുത്തിട്ടില്ല എന്നതും സാമ്യതയിൽ എണ്ണി പറയാം.

എന്തായാലും ഒന്നിച്ചുള്ള പുതിയ റീലാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രണയാർദ്രമായി പ്രത്യക്ഷപ്പെട്ട ഇരുവരുടെയും പുതിയ വീഡിയോ നിറഞ്ഞ കൈയ്യടികളോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആരാധകർ കാണുന്ന തരത്തിലേക്ക് വീഡിയോ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. സാൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന പ്രണയ ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് ഇരുവരും ഇപ്പോൾ എത്തിയിട്ടുള്ളത്.

വളരെ മനോഹരമായി രണ്ടു പേരും സീരിയൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ആകാര വടിവിനെയും മെയ് വഴക്കത്തെയും വല്ലാതെ പ്രകടമാക്കിയത് കൊണ്ടും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ആരാധകർക്കിടയിൽ പുതിയ വീഡിയോ ആരവത്തിന്റെ ഒരു തരംഗം തന്നെ ഉണ്ടാക്കിയിരിക്കുന്നു എന്ന് വേണം പറയാൻ.

മഴവിൽ മനോരമ സംരക്ഷണം ചെയ്തു കൊണ്ടിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ മത്സരാർത്ഥികളായി പങ്കെടുത്തുകൊണ്ടാണ് റംസാനെയും ദിൽശയെയും മലയാളി പ്രേക്ഷകർ ആദ്യം കാണുന്നത്. വളരെ മികച്ച ഡാൻസ് പെർഫോമൻസുകൾ കാഴ്ചവച്ചു കൊണ്ട് ഇരുവരും മലയാളികളുടെ മനസ്സിലേക്ക് ഇടം പിടിക്കുകയായിരുന്നു. പിന്നീട് രണ്ടുപേരും ബിഗ് ബോസിലും മത്സരിക്കാൻ എത്തി. ബിഗ് ബോസ് സീസൺ ത്രീയിലാണ് റംസാൻ മത്സരാർത്ഥിയായി എത്തിയത്.

എന്നാൽ ദിൽഷ ഇപ്പോൾ പൂർത്തിയായ സീസൺ ഫോറിന്റെ മത്സരാർത്ഥിയായി എത്തുകയും ചരിത്രത്തിൽ ആദ്യമായി ഒരു വനിത കിരീടം ചൂടുന്നതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. അതിലുപരി ഒരുപാട് വിവാദങ്ങളിലൂടെയും ദിൽഷ പ്രേക്ഷകർക്കിടയിൽ സജീവമായി. എന്തായാലും ഡാൻസ് പെർഫോമൻസുകളിലൂടെയും അഭിനയ വൈഭവത്തിലൂടെയും തുടർന്നും മലയാളി പ്രേക്ഷകർക്കിടയിൽ താരങ്ങൾ സജീവമായി തന്നെ നിലനിൽക്കുകയാണ്. ഭാവിയിൽ ഇരുവർക്കും മികച്ചതും അഭിനയ പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങൾ ലഭിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

Leave a Reply