You are currently viewing എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്..! കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞത്. അതെന്റെ അനുഭവമാണ്. വിമർശകർക്ക് മറുപടിയുമായി ധന്യ മേരി വർഗീസ്…

എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്..! കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞത്. അതെന്റെ അനുഭവമാണ്. വിമർശകർക്ക് മറുപടിയുമായി ധന്യ മേരി വർഗീസ്…

എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്..! കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞത്. അതെന്റെ അനുഭവമാണ്. വിമർശകർക്ക് മറുപടിയുമായി ധന്യ മേരി വർഗീസ്

മലയാള സിനിമയിലും ടെലിവിഷനിലും അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ധന്യ മേരി വർഗീസ്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച താരം സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലെ തോട്ടുവിളിച്ചാലോ.. എന്ന ഗാനത്തിലെ ഗ്രൂപ്പ് നർത്തകിമാരിൽ ഒരാളായിരുന്നു താരം. തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ താരം അഭിനയ രംഗത്തേക്ക് കടന്നു. തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയായത്.

നിറഞ്ഞ കയ്യടികളോടെ തന്നെയാണ് താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. 20-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്, അവയിൽ ഭൂരിഭാഗവും മലയാളത്തിലായിരുന്നു. വൈരം: ഫൈറ്റ് ഫോർ ജസ്റ്റിസ് , കേരള കഫേ , നായകൻ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ താരം മികച്ച വേഷങ്ങളിൽ അഭിനയിച്ചു.

സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. “വനിത ഏഷ്യാനെറ്റ്-ഫിലിം അവാർഡ്സ് 2009” ലെ അവതാരകരിൽ ഒരാളായിരുന്നു താരം. നിരവധി മലയാളം സംഗീത ആൽബങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി-ടെലിവിഷൻ പ്രോഗ്രാമിന്റെ 2010 സീസണിൽ അതിഥി ജഡ്ജായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

താരം 2022-ൽ മലയാളം ബിഗ് ബോസിൽ സീസൺ 4 ൽ മത്സരിച്ചു , അവിടെ നാലാം റണ്ണറപ്പായി ഫിനിഷ് ചെയ്യുന്നതുവരെ അവസാന ആറ് ഫൈനലിസ്റ്റുകളിൽ താരം ഇടം നേടി. ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ താരത്തിന് ഒരു ‘കൃത്യത പാലിക്കുന്നതിനുള്ള അവാർഡ്’ ലഭിച്ചുരുന്നു. ബിഗ് ബോസിന് ശേഷം താരത്തിന് ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുകയും താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം ലഭിക്കുകയും ചെയ്തിരിക്കുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പേര് പ്രചരിക്കപ്പെടുന്നത് വിമർശനങ്ങളുടെ പേരിലാണ്. താരം കൃപാസനത്തിൽ പോയി സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. അവിടെപ്പോയി നിർവഹിച്ചത് കാശ് ചെയ്തത് എന്ന രൂപത്തിലാണ് വാർത്തകൾ പ്രചരിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ താരം രംഗത്തെത്തിയിരിക്കുന്നത് അതിനു മറുപടിയുമായാണ്.

ആ വീഡിയോയിൽ താരം സംസാരിക്കുന്നതിൽ ചില ഭാഗങ്ങളിൽ തെറ്റ് സംഭവിച്ചിരുന്നു. കോവിഡ് വന്നത് 2018 ലാണ് എന്നാണ് വിഡിയോയിൽ പറഞ്ഞിരുന്നത്. താരം മറുപടിയിൽ പറയുമ്പോൾ അത് തെറ്റ് സംഭവിച്ചതാണ് എന്നും ഞാൻ കാശ് വാങ്ങിയാണ് സാക്ഷ്യം പറഞ്ഞത് എങ്കിൽ അവർക്ക് അത് എഡിറ്റ് ചെയ്യാമായിരുന്നു എന്നും അത് ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളും അനുഭവസാക്ഷ്യവും ആണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Leave a Reply