
മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള യുവ അഭിനേത്രിയാണ് ദീപ്തി സതി. മലയാളത്തിനു പുറമേ കന്നഡ തെലുങ്ക് മറാട്ടി സിനിമകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു.

ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാളികൾക്കിടയിൽ ശ്രദ്ധ താരമായി വളർന്നത്.
മോഡലിങ്ങ് മേഖലയിൽ സജീവമായതിന് ശേഷമാണ് സിനിമാ മേഖലയിലേക്ക് വന്നത്. അതുകൊണ്ടുതന്നെ അഭിനയം തുടങ്ങുന്നതിനു മുമ്പ് തന്നെ മോഡൽ രംഗത്ത് ഒരുപാട് ആരാധകർ തരത്തിന് ഉണ്ടായിരുന്നു.

2015 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. നീന എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടാണ് അന്യഭാഷകളിലേക്ക് താരം ചേക്കേറുകയും അവിടെയെല്ലാം വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്തത്.

ടെലിവിഷൻ ഷോകളിലും വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ മിടുക്കി, ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറ്റസ് സീസൺ ടു എന്ന പരിപാടികളിൽ ജഡ്ജിയായും താരം തിളങ്ങിയിട്ടുണ്ട്. അഭിനയ മികവിന് കിട പിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. 2014 ലെ മിസ് കേരള ജേതാവ് കൂടിയാണ് താരം.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളും വീഡിയോകളും ഏറ്റെടുക്കുകയും ചെയ്യാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 6 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.











