You are currently viewing നമ്മുടെ ദീപ്തിയല്ലേ.. ഹോട്ടായി ഞെട്ടിച്ച് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്.. പൊളി തന്നെ..

നമ്മുടെ ദീപ്തിയല്ലേ.. ഹോട്ടായി ഞെട്ടിച്ച് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്.. പൊളി തന്നെ..

സ്റ്റൈലിഷ് ലുക്കിൽ പൊളിയായി താരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ഒന്നിലധികം ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച നടിയാണ് ദീപ്തി സതി. മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. 2015 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. 2015-ൽ നീ-ന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിലും വിധികർത്താവാണ്.

മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം നിരന്തരം സെലക്ട്‌ ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് തിളക്കം ഉണ്ടായതു കൊണ്ട് തന്നെ ചലച്ചിത്ര മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് ആരാധകർക്കു മുന്നിൽ വലിയ സ്ഥാനം ലഭിക്കാൻ കാരണമായി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് താരം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ആണ് താരം ബിരുദം നേടിയത്.

ജാഗ്വാർ , സോളോ , ലക്കി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ താരം നായികയായി തിളങ്ങി.ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും നേടാനും താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്. കടന്നു പോയ മേഖലകളിലൂടെ എല്ലാം ഒട്ടേറെ ഫോളോവേഴ്സിനെയും ആരാധകരെയും നേടാനും താരത്തിനു സാധിച്ചിട്ടുണ്ട്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.

2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ ചിലത് മാത്രം. സൗന്ദര്യം തന്നെയാണ് താരത്തിലെ ഹൈലൈറ്റ്. വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ആരും കൊതിക്കുന്ന അഴകും അഭിനയ മികവും തന്നെയാണ് താരത്തിന്റെ പ്രത്യേകത.

ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക് , ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് എന്നതും പറയാതിരിക്കാൻ കഴിയില്ല. ലളിതം സുന്ദരം ആണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. സോഷ്യൽ മീഡിയയിൽ സജീവമായ താരം യോഗ ഫിറ്റ്നസ് വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം ഇടയ്ക്കിടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്.

ജീൻസിൽ സൂപ്പർ കൂൾ ഫോട്ടാകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന്റെ പുതിയ ഫോട്ടോകൾ പ്രകടിപ്പിക്കുന്നുണ്ട്. ഒരുപാട് ആരാധകരാണ് ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ മുഴുവൻ ഫോട്ടോകൾ സ്വീകര്യമായിട്ടുണ്ട് എന്ന് ചുരുക്കം.

Leave a Reply