You are currently viewing കിംഗ് ഖാനൊപ്പം ഗ്ലാമറസ്സിൽ ആറാടി ദീപിക.. സോഷ്യൽ മീഡിയയിൽ തരംഗമായി “പത്താൻ” ലെ വീഡിയോ ഗാനം.. മില്യൺ കണക്കിന് വ്യൂസ്

കിംഗ് ഖാനൊപ്പം ഗ്ലാമറസ്സിൽ ആറാടി ദീപിക.. സോഷ്യൽ മീഡിയയിൽ തരംഗമായി “പത്താൻ” ലെ വീഡിയോ ഗാനം.. മില്യൺ കണക്കിന് വ്യൂസ്

ദീപികയുടെ ഗ്ലാമറും ഷാരൂഖ് ഖാന്റെ സ്‌റ്റൈലുമായി പത്താനിലെ ബേഷരം രംഗ്; വീഡിയോ ഗാനം കാണാം

ആരാധകർക്കിടയിൽ പുതിയ ഒരു സിനിമ വിശേഷം ആരവമാകുകയാണ്. ഒരുപാട് കാഴ്ചക്കാരെ നേടിയാണ് ഈ സിനിമയെ കുറിച്ചുള്ള ഒരു ചെറിയ വാർത്ത പോലും പുറത്തുവരുന്നത്. കിം​ഗ് ഖാൻ ഷാരൂഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പത്താൻ’ ന്റെ വിശേഷങ്ങളാണ് ഇപ്പോൾ ഒരുപാട് കാഴ്ചക്കാരെ നേടുന്നത്. പത്താൻ എന്ന പേരിൽ മാസ്സ് ലുക്കിലാണ് ഷാരൂഖാൻ പ്രത്യക്ഷടുന്നത്. ചിത്രം ആക്ഷൻ ത്രില്ലറാണ് എന്നാണ് മനസ്സിലാകുന്നത്.

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. ദീപിക പതുക്കോൺ ആണ് പ്രധാന നായിക വേഷത്തിൽ എത്തുന്നത്. അടുത്ത വർഷം ജനുവരി ഇരുപത്തിയഞ്ചിന് റിലീസ് ചെയ്യാൻ പോകുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണിത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോൾ സിനിമയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെയാ വളരെ കൂടുതൽ കാഴ്ചകാരെ നേടിയെടുക്കാൻ വീഡിയോ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു തക്ക കാരണവുമുണ്ട് ബേഷരം രംഗ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് കുമാറും, ഈ ഗാനത്തിന് ഈണം പകർന്നത് വിശാൽ- ശേഖർ ടീമുമാണ്.

അതുനെല്ലാമപ്പുറം ദീപിക പതുക്കൊണ്ട് ഈ ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അതീവ ഗ്ലാമറസ് ലുക്കിലാണ്. കൂടാതെ ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സ്റ്റൈലിന്റെ അവസാന വാക്കായാണ്. ഇരുവരുടെയും നൃത്ത രംഗങ്ങൾ ആരാധകരെ ത്രസിപ്പിക്കുന്നതാണ്. ശില്പ റാവു, ക്യാറലിസ മൊണ്ടെയ്‌റോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാൻ ദീപിക പടുക്കോൺ എന്ന മായിക കൂട്ടുകെട്ട് ഇതിനു മുൻപും അത്ഭുതങ്ങൾ കാട്ടിയിട്ടുണ്ട്. ഓം ശാന്തി ഓം, ബില്ലു ബാർബർ, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ, സീറോ, എന്നിവ ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളാണ്. എന്തായാലും ഇവർക്കും മറ്റു കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പോലും പ്രേക്ഷകർക്കിടയിൽ ഇതിനോടകം ചെയ്ത പ്രകടനങ്ങളിൽ നിന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞത് കൊണ്ട് സിനിമ ആരാധകർ കാത്തിരിക്കുമെന്നതിൽ സംശയമില്ല.

Leave a Reply