You are currently viewing “കാൽ താഴെ വെക്കടി…” സോഷ്യൽ മീഡിയ ഇടങ്ങളിൽ ദർശന രാജേന്ദ്രനെതിരെ കനത്ത ആക്രോശങ്ങൾ

“കാൽ താഴെ വെക്കടി…” സോഷ്യൽ മീഡിയ ഇടങ്ങളിൽ ദർശന രാജേന്ദ്രനെതിരെ കനത്ത ആക്രോശങ്ങൾ

ജയ ജയ ജയ ജയഹേ സിനിമയാണ് ഇപ്പോൾ തീയറ്ററുകളിൽ കാമ്പുള്ള നർമ്മ ബോധമുണർത്തി ചിരിയുടെ മാലപ്പടക്കവുമായി മുന്നോട്ടു പോകുന്നത്. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനും നടനും ആണ് ബേസിൽ ജോസഫ്. വളരെ പെട്ടെന്ന് മലയാളികൾക്കിടയിൽ അറിയപ്പെട്ട അടിയാണ് ദർശനാ രാജേന്ദ്രൻ. ചിത്രത്തിലെ അഭിനയം വളരെ മനോഹരമായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

മലയാളം , തമിഴ് ചലച്ചിത്ര വ്യവസായത്തിലെ ഒരു ഇന്ത്യൻ നടിയാണ് ദർശന രാജേന്ദ്രൻ. 2014-ൽ പുറത്തിറങ്ങിയ ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഹൃദയം എന്ന സിനിമ താരത്തിന്റെ കരിയർ ബ്രേക്ക് ആയിരുന്നു. തുടർന്ന് മായാനദി, വൈറസ്, വിജയ് സൂപ്പറും പൗർണമിയും, കൂടെ, തുറമുഖം, കാവൻ, ഇരുമ്പു തിരൈ എന്നിവയാണ് തരത്തിന്റെ മറ്റ് ചിത്രങ്ങൾ.

ഇപ്പോൾ ജയ ജയ ജയഹേ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ടത് വൈറൽ ആവുകയാണ്. സദാചാരബോധമാണ് ഉണർന്നിരിക്കുന്നത് എന്ന് വേണം പറയാൻ. സിനിമയുടെ അണിയറ പ്രവർത്തകരെ പ്രധാനികളെല്ലാം പ്രമോഷൻ ഭാഗമായി സദസ്സിലുണ്ട്. കൂട്ടത്തിൽ താരം കാലിന്മേൽ കാൽ കയറ്റി വെച്ചാണ് ഇരുന്നത്. എന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. വീഡിയോക്ക് താഴെ വന്ന ഒരു കമന്റ് തരത്തിലേക്കുള്ള ചർച്ചയിലേക്ക് വഴിയൊരുക്കുകയായിരുന്നു.

“കാൽ താഴെ വെക്കടി.. നിന്നെക്കാളും മുതിർന്നവരും കഴിവുള്ളവരും ആണ് മുന്നിലിരിക്കുന്നത്. അവർക്കൊന്നും ഈ അഹങ്കാരം ഇല്ലല്ലോ” എന്നാണ് കമന്റ് വന്നത്. അതിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് കമന്റുകളാണ് ഇപ്പോൾ രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ വിഷയം വലിയ ഒരു ചർച്ചയായി മാറിയിരിക്കുന്നു എന്ന് ചുരുക്കം. “അച്ചടക്കം മുതിർന്നവരെ ബഹുമാനിക്കുക ഇതൊന്നും കടയിൽ വാങ്ങാൻ കിട്ടില്ലല്ലോ ” എന്ന് പ്രകൃതികൂലിച്ചു ചിലർ എഴുതിയിട്ടുണ്ട്. എന്നാൽ ” അവരുടെ comfort അങ്ങനെ ആയിരിക്കാം.. അത് അവരുടെ ഇഷ്ടം.. ” എന്ന രൂപത്തിൽ കമന്റ് ചെയ്തവരും ഉണ്ട്.

“ആണും പെണ്ണും തുല്ല്യരാണ്….പെണ്ണിനെ എടി പോടി എന്ന് വിളിക്കാൻ അയാൾക്ക് എന്താണ് അധികാരം….അവര് എങ്ങനെ ഇരിക്കണം എങ്ങനെ നടക്കണം എങ്ങനെ ജീവിക്കണം അതിനുള്ള പൂർണ്ണസ്വാതന്ത്ര്യം അവർക്ക് ഉണ്ട്…..പെണ്ണ് ആണിന്റെ അടിമയൊന്നുമല്ല…” കമന്റ് ചെയ്തവന്റെ ഭാഷയെ വിമർശിച്ചുകൊണ്ടുള്ള ഇത്തരം കമന്റുകളും കുറവല്ല. എന്നാൽ അഭിപ്രായസ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും പെരുമാറ്റ സ്വാതന്ത്ര്യവും എല്ലാമുള്ള ഇന്ത്യ മഹാരാജ്യത്ത് ഇങ്ങനെ ഒരു വിഷയത്തിന്റെ മേൽ മറ്റുള്ളവർ ചർച്ച ചെയ്യേണ്ട ആവശ്യമില്ല എന്ന നിർ വികാരമായ കമന്റുകളും കുറവല്ല.

Leave a Reply