You are currently viewing എനിക്ക് ചേച്ചിയെ ഇഷ്ടമാണ്; മാളവികയോട് പ്രണയം പറഞ്ഞ് മാത്യു; ക്രിസ്റ്റി ട്രെയിലര്‍

എനിക്ക് ചേച്ചിയെ ഇഷ്ടമാണ്; മാളവികയോട് പ്രണയം പറഞ്ഞ് മാത്യു; ക്രിസ്റ്റി ട്രെയിലര്‍

എനിക്ക് ചേച്ചിയെ ഇഷ്ടമാണ്; മാളവികയോട് പ്രണയം പറഞ്ഞ് മാത്യു; ക്രിസ്റ്റി ട്രെയിലര്‍

പുതിയ സിനിമകളുടെ വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രാധാന്യം കൂടുന്നത് സ്വാഭാവികം ആയിരിക്കുകയാണ്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് സജീവമായി ഇടപഴകുന്ന അഭിനേതാക്കൾ ആണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എങ്കിൽ പിന്നെ സോഷ്യൽ മീഡിയ നിറയെ പുതിയ സിനിമകളുടെ വിശേഷങ്ങൾ ആയിരിക്കും.

അത്തരത്തിൽ ഇപ്പോൾ ക്രിസ്റ്റി എന്ന മാത്യു തോമസ് മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ടീസർ റിലീസ് ആയപ്പോൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അത് വൈറലായിരുന്നു. പ്രായത്തിൽ മൂത്ത യുവതിയോട് പ്രണയം തോന്നുന്ന ഒരു ചെറുപ്പക്കാരന്റെ കഥയായിരിക്കും ഇത് എന്ന് തന്നെയാണ് മനസ്സിലാകുന്നത്.

ഇപ്പോൾ ട്രെയിലർ പുറത്തുവന്നപ്പോൾ ആ വിഷയത്തിൽ ഒന്നുകൂടെ ക്ലാരിറ്റി വന്നിരിക്കുകയാണ്. പ്രായത്തില്‍ മൂത്ത ചേച്ചിയോട് പ്രണയം തുറന്നു പറയുന്ന വിദ്യാര്‍ഥിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സിനിമ പ്രേക്ഷകരെ ഒന്നടങ്കം പുളകം കൊള്ളിച്ച അഭിനേതാക്കൾ ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് എന്നത് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോക്കി മൗണ്ടെയിന്‍ സിനിമാസിന്‍റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

പ്രേക്ഷകർക്ക് പ്രിയങ്കരരായ അഭിനേതാക്കൾ ആണ് ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നതും പ്രേക്ഷകർക്കിടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. എന്തായാലും സിനിമ വേറിട്ട ഒരു കാഴ്ച അനുഭവം തന്നെയായിരിക്കും സിനിമ പ്രേക്ഷകർക്ക് നൽകുക എന്നതിൽ സംശയമില്ല.

Leave a Reply