
ഈയടുത്ത് റിലീസായ കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ഒരു സിനിമയായിരുന്നു ‘ന്നാ താൻ കേസ് കൊട്’. സമകാലീന പ്രശ്നങ്ങൾ ചർച്ച ചെയ്തു വളരെ മികച്ച രൂപത്തിൽ അതിനെ അവതരിപ്പിക്കുകയും ജനങ്ങളുടെ കൂടെ നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് ഒരു നീതിപൂർവ്വമായ നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്ത ഒരു സിനിമയാണ് എന്ന് പ്രേക്ഷകർക്ക് ഓരോരുത്തർക്കും തോന്നുന്ന രൂപത്തിലാണ് അതിന്റെ ആഖ്യാനരീതി ഉണ്ടായിരുന്നത്.

അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് സിനിമയോട് വലിയ അടുപ്പം തോന്നുകയും പല കാര്യങ്ങളും റിലേറ്റ് ചെയ്യാൻ ഉണ്ടാകുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് സിനിമയെ വലിയ വിജയത്തിലേക്ക് നയിക്കാൻ കാരണം. എന്തായാലും സിനിമയിലെ അഭിനേതാക്കളുടെ മികവിനെ എടുത്തു പറയാതിരിക്കാൻ കഴിയില്ല. കാരണം ഓരോരുത്തരും തന്റെതായ ഭാഗങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ എന്ന അഭിനേതാവിന്റെ പല അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ചിത്രത്തിൽ വലിയ ഒരു ശ്രദ്ധനേടിയ രണ്ട് കഥാപാത്രങ്ങളാണ് സുരേഷേട്ടനും സുമലതയും. സുമലത ടീച്ചറായി വന്ന് പ്രേക്ഷകരുടെ ചിരിയും കൈയടിയും ഒരുപോലെ സ്വീകരിച്ച അഭിനേത്രിയാണ് ചിത്ര നായർ. വളരെ മനോഹരമായാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. അല്പം റൊമാന്റിക് പിന്നെ കുറച്ചു നർമവുമെല്ലാം കലർന്ന ഒരു കഥാപാത്രം ആയതു കൊണ്ടുതന്നെ പ്രേക്ഷകർക്ക് ആ കഥപാത്രം വളരെയധികം സ്വീകാര്യമായിരുന്നു.

ഈയടുത്ത് പുറത്തിറങ്ങിയ മോഹൻലാൽ സിനിമ ആറാട്ടി’ലും പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവർ തകർത്തഭിനയിച്ച ജനഗണമന’യിലും താരത്തിന് ചെറിയ റോളുകൾ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഇനി ഭാവിയിൽ അഭിനയ പ്രാധാന്യമുള്ളതും നായികാ പ്രാധാന്യമുള്ളതുമായ മികച്ച സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കും എന്ന് തന്നെയാണ് ആരാധകർ ഉറപ്പിക്കുന്നത്. ഏതുതരം കഥാപാത്രമാണെങ്കിലും തനിക്ക് ഇണങ്ങുമെന്ന് ഈ ഒരൊറ്റ സിനിമ കൊണ്ട് താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്.

കൊറോണ വന്നപ്പോൾ ടിക് ടോക്കിൽ താരം ആക്റ്റീവ് ആയിരുന്നു. ടിക്ടോക് നിരോധിച്ചപ്പോൾ ‘ചിത്ര ഉമ്മസ്’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ താരം സജീവമായി. ടിടിസി കഴിഞ്ഞ ഉടനെ ഒരു പ്രൈവറ്റ് സ്കൂളിൽ താരം ജോലി നോക്കിയിരുന്നു. എന്നാൽ താരം ഇപ്പോൾ ഫൂഡ് ലൂസേർസ്, കരാളി തത്വമസി മൂവീസ് എന്നീ രണ്ട് ഡാൻസ് ട്രൂപ്പുകളുടെ ഭാഗമാണ്. കുറച്ചു കാലമായി വെള്ളിക്കോത്ത് ‘നന്ദന’ത്തിൽ താരം ക്ലാസിക്കൽ ഡാൻസും പഠിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വളരെയധികം സജീവമായ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.
