You are currently viewing ‘ബോള്‍ഡ്’ ആകുന്ന മലയാളി നടിമാര്‍… വസ്ത്രത്തിന്‍റെ അളവെടുക്കാൻ ‘ആങ്ങളമാരും’…

‘ബോള്‍ഡ്’ ആകുന്ന മലയാളി നടിമാര്‍… വസ്ത്രത്തിന്‍റെ അളവെടുക്കാൻ ‘ആങ്ങളമാരും’…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോ നിമിഷം തോറും അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. പക്ഷേ പഴയകാലത്തെ എങ്ങനെ വിപരീതമായ എന്നോണം എത്ര നല്ല ഫോട്ടോകൾ പങ്കു വച്ചാലും അതിന്റെ താഴെ നെഗറ്റീവ് കമന്റുകളും അശ്ലീല വത്തമാനങ്ങളും കുത്തിനിറയ്ക്കാൻ ഇന്ന് ഒരുപാട് ആളുകളുണ്ട്. പ്രത്യേകിച്ച് സെലിബ്രിറ്റികളായ അഭിനയത്രീകൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് എന്തെങ്കിലും ഒരു നെഗറ്റീവ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെടാതിരിക്കാറില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ ഭാവനയ്ക്ക് എതിരെ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വസ്ത്ര ധാരണത്തിന് എതിരെ കനത്ത സൈബർ ആക്രമണം ഉണ്ടായത്. വൈറ്റ് ടോപ്പിന് താഴെ ശരീരത്തിന്റെ അതേ കളറിലുള്ള സ്ലീപ്പ് ഉണ്ടായിരുന്നിട്ടു കൂടി വെറും ടോപ് ധരിച്ച് പൊതുനിരത്തിൽ പ്രത്യക്ഷപ്പെട്ടു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കപ്പെട്ടത്.

കോവിഡ് സമയത്ത് അനശ്വര രാജന് എതിരെ ഇതുപോലെ സൈബർ ആക്രമണം കനത്തിയിരുന്നു. കാലുകൾ കാണുന്ന തരത്തിലുള്ള വസ്ത്ര ധാരണ രീതി സംസ്കാരത്തിന് യോജിച്ചതല്ല എന്ന രൂപത്തിലാണ് അനശ്വര രാജനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ മോശപ്പെട്ട സംസാരങ്ങൾ ഉണ്ടായത്. പക്ഷേ അഭിനയ മേഖലയിൽ നിന്ന് ഒരുപാട് നടിമാർ താരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.

പിന്നീട് സൈബർ ആക്രമണങ്ങൾ കൂടുതൽ നേരിട്ടത് അനുശ്രീ അപ്‌ലോഡ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ ആയിരുന്നു. മുട്ടിനു മുകളിലേക്ക് ഫ്രോക്ക് കയറ്റിവച്ച രൂപത്തിലുള്ള ഒരു ഫോട്ടോ ആണ് താരം അപ്ലോഡ് ചെയ്തത്. അത് വരെ നാടൻ വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന താരം സംസ്കാരം കളഞ്ഞു നശിക്കാൻ തുടങ്ങിയോ എന്ന രൂപത്തിൽ ഉള്ള സംസാരം ആണ് ആ സമയത്ത് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചത്.

അതുപോലെ ഈ അടുത്ത് ഒരുപാട് വർഷക്കാലം സിനിമാ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയും ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്ത മുൻനിര നായിക നടിമാരിൽ പ്രമുഖരായ മീരാ ജാസ്മിൻ നവ്യാ നായർ തുടങ്ങിയവർ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്കും തുടർച്ചയായി സൈബർ ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. തിരിച്ചുവരവിൽ സിനിമയിൽ ക്ലച്ച് പിടിക്കാൻ വേണ്ടി ശരീര പ്രദർശനം തുടങ്ങി എന്ന് രൂപത്തിലാണ് സംസാരം.

അതിനുമുമ്പ് കൊച്ചി റീജിയണൽ ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ ഫോറത്തിൽ സംസാരിക്കാൻ എത്തിയ റിമ കല്ലിങ്കലിനെതിരെയും സമാനമായ സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. മിനി സ്കർട്ട് ആയിരുന്നു താരത്തിന്റെ വേഷം. സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവർ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണോ വരേണ്ടത് എന്ന രൂപത്തിലാണ് റിമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ സംസാരങ്ങൾ ഉണ്ടായത്.

മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന സാനിയ ഇയ്യപ്പന് എതിരെയും ഇടയ്ക്കിടെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. നടൻ കൃഷ്ണ കുമാറിന്റെ ഇളയ മകൾ ഹൻസികക്ക് എതിരെയും മോശം പ്രചാരണങ്ങൾ ഉണ്ടായി. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പങ്കുവെച്ചാൽ ഉടനെ എത്തുന്ന അശ്ലീല കമന്റുകൾ സർവസാധാരണമായി മാറിയിരിക്കുന്നു എന്ന് ചുരുക്കം. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതു പോലെ തന്നെ വസ്ത്ര സ്വാതന്ത്ര്യവുമുണ്ട് എന്ന് മനസ്സിലാക്കണം എന്നാണ് ഇത്തരത്തിലുള്ള സദാചാരവാദികളോട് ഉണർത്താനുള്ളത്.

Leave a Reply