You are currently viewing എല്ലാം ശെരിയാവും എന്ന് പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടുന്ന ഒരുപാട് പേര്‍ ഉണ്ട് ; ശക്തമായി പ്രതികരിച്ച് ഭാവന…

എല്ലാം ശെരിയാവും എന്ന് പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടുന്ന ഒരുപാട് പേര്‍ ഉണ്ട് ; ശക്തമായി പ്രതികരിച്ച് ഭാവന…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മൾ എന്ന സിനിമ മുതൽ മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒരുപാട് സിനിമകൾ താരം നൽകി എന്നത് തന്നെയാണ് അതിന്റെ കാരണം. മലയാളികൾക്ക് ഒരു അഭിനേത്രി എന്നതിനപ്പുറത്തേക്ക് സ്വന്തം വീട്ടിലെ മകളെ പോലെയോ അംഗത്തെ പോലെയോ താരത്തോട് ഇതുവരെയും സ്നേഹം തോന്നിയിട്ടുണ്ട്. താരത്തിന്റെ അഭിനയ വൈഭവം കൊണ്ടും മികച്ച ഭാവ പ്രകടനങ്ങൾ കൊണ്ടും തന്നെ താരം നേടിയെടുത്തതാണ് അത്.

മലയാള സിനിമയിൽ ഒരുപാട് ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ തന്ന താരത്തിന് ഇതര ഭാഷകളിൽ ഒരുപാട് അവസരങ്ങൾ തേടി എത്തുകയും ഒരുപാട് ഹിറ്റ് സിനിമകളിലൂടെ കാണാൻ സാധിക്കുകയും ചെയ്തു. മലയാളത്തിലും മറ്റു ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരങ്ങൾ ലഭിക്കുകയും അത് വളരെ മനോഹരമായി താരം വിനിയോഗിക്കുകയും നിറഞ്ഞ കൈയടിയോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇടക്കാലത്ത് മലയാളത്തിൽ താരം അഭിനയിച്ചില്ല എങ്കിലും മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം കുറഞ്ഞു പോയിട്ടില്ല. പൊതുപരിപാടികളിൽ താരം പങ്കെടുക്കുമ്പോൾ മലയാളികൾ ആ സ്നേഹാദരവ് പ്രകടിപ്പിച്ചതാണ്. ഇപ്പോൾ മലയാളം പരസ്യങ്ങളിലൂടെ മലയാളത്തിന്റെ അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. ദ സർവൈവൽ എന്ന ഒരു ഷോർട്ട് സിനിമയിലൂടെയും ശറഫുദ്ദീൻ നായകനായി പുറത്തു വരാനിരിക്കുന്ന ന്റെ ഇക്കാക്ക് ഒരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയും ഗംഭീര തിരിച്ചു വരവാണ് താരം ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ദിവസം ഗോൾഡൻ വിസ സ്വീകരിക്കാൻ താരം എത്തിയത് ആരാധകർ ആരവം ആക്കിയിരുന്നു. അതിനിടയിൽ താരത്തെ ഒരുപാടുപേർ വിമർശിച്ചത് വസ്ത്ര ധാരണത്തെക്കുറിച്ച് ആയിരുന്നു. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം തിരിച്ചു എന്നാണ് വിമർശകർ ഉന്നയിച്ച കാര്യം. വളരെ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഞൊടിയിടയിൽ തരംഗമായത്. ഈ വിഷയത്തിൽ സത്യാവസ്ഥ തെളിയിക്കുന്ന തരത്തിൽ മാധ്യമങ്ങളിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു.

Bhavana Hot Photo Shoot Pics

അതിൽ ഒന്ന് സ്ക്രീൻഷോട്ട് ചെയ്തു ഷെയർ ചെയ്തു തന്റെ ശക്തമായ നിലപാട് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. എല്ലാം ശരിയാകും എന്ന് കരുതി ജീവിക്കുമ്പോൾ മനപ്പൂർവം ഇരുട്ടിലേക്ക് തള്ളിവിടാൻ ആളുകൾ ഉണ്ട് എന്നും അവർക്ക് അതുകൊണ്ട് സന്തോഷം കിട്ടുകയാണെങ്കിൽ ഞാൻ തടസ്സം നിൽക്കില്ല എന്നും ആണ് താരം കുറിച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം : “എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല…”

Leave a Reply