ഇരുന്നൂറിലധികം മലയാള സിനിമകളിലൂടെ വളരെ മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച നടിയാണ് ബിന്ദുപണിക്കർ. കോമഡി റോളുകളിലൂടെയും സ്വഭാവ നടി റോളുകളിലൂടെയും ആണ് താരം പ്രത്യക്ഷപ്പെട്ടത്. സൂത്രധരനിലൂടെ 2001-ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം നേടി. അന്നു മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
സിനിമകളിലും സീരിയലുകളിലും ഒരുപോലെ താരം പ്രത്യക്ഷപ്പെടുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും അവരോടൊപ്പം എല്ലാം അഭിനയ വൈഭവം കൊണ്ട് പിടിച്ചു നിൽക്കാനും താരത്തിന് കഴിഞ്ഞു. ഏത് സിനിമകളിൽ ആണെങ്കിലും വേഷങ്ങൾ വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്തത്. ഇപ്പോൾ ഏറ്റവും അവസാനമായി താരത്തിനായി പുറത്തു വന്ന കഥാപാത്രം മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് എന്ന സിനിമയിലെ ഉഗ്രൻ വേഷമാണ്.
ഒരിടവേളയ്ക്കു ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത് സീതമ്മ എന്ന ആരെയും ഭയപ്പെടുത്തുന്ന അമ്മ കഥാപാത്രമായിട്ടാണ്. സിനിമ കണ്ടിറങ്ങിയ വർക്ക് എല്ലാം അഭിനേതാക്കളുടെ മികവിനെ കുറിച്ചാണ് പറയാനുള്ളത്. അഭിനേതാക്കൾ തന്നെ പറയുന്നത് മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളെ കുറിച്ചാണ്. ശക്തമായൊരു കഥാപാത്രവുമായി സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം ആണ് താരമിപ്പോൾ അഭിമുഖത്തിൽ പ്രകടിപ്പിക്കുന്നത്.

റോഷാക്ക് കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല എന്നും അളന്നു മുറിച്ചാണ് മമ്മൂട്ടി റോഷാക്കിലെ താരങ്ങളെ നിർദേശിച്ചത് എന്നും മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് തെറ്റിയില്ല എന്നും എല്ലാവരും സമ്മതിക്കുന്നുണ്ട് എന്നാണ് താരം ഇതിനിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. മമ്മൂട്ടിയോളം തന്നെ വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനവുമായി ബിന്ദു പണിക്കർ വീണ്ടും മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് എന്ന അഭിപ്രായമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് എല്ലാം പറയാനുള്ളത്.

സംവിധായകൻ നിസ്സാം ബഷീർ ഞങ്ങൾക്ക് എല്ലാവർക്കും ഫുൾ സ്ക്രിപ്റ്റ് തന്നിട്ടുണ്ട്. പടം ചെയ്യുമ്പോൾ ഏകദേശ രൂപം നമുക്ക് അറിയാൻ പറ്റും, പക്ഷേ വായിച്ചതൊന്നുമല്ല പടം എന്നത് കണ്ടപ്പോഴാണ് മനസ്സിലായത് എന്നും മലയാള സിനിമയിൽ ഒരു ബോംബിട്ടതു പോലെയാണ് തോന്നുന്നത്. ആകെയൊരു ഷോക്കാണ്. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക് എന്നും താരം പറയുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
