ആ സിനിമയില്‍ ആരും തന്റെ ശരീരത്ത് തൊടില്ലെന്ന് തുടക്കത്തിലെ സംവിധായകന്‍ ഉറപ്പ് നല്‍കിയിരുന്നു.
ഒരു ഇന്ത്യൻ മോഡലും ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയുമാണ് ഭുവനേശ്വരി. ദക്ഷിണേന്ത്യൻ സിനിമയിലും ടെലിവിഷനിലും താരം പ്രശസ്തയാണ്. നിരവധി സീരിയൽ പരമ്പരകളിൽ പ്രതിനായക വേഷങ്ങൾക്ക് താരം നിരൂപക പ്രശംസ നേടിയിട്ടുണ്ട്. 2003 -ൽ പുറത്തിറങ്ങിയ ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ താരം താരപദവിയിലേക്ക് ഉയർന്നു. അതിൽ റാണി എന്ന വേശ്യയായാണ് താരം അഭിനയിച്ചത്.

വളരെ ചെറിയ ഒരു സീനിലാണ് ബോയ്സ് എന്ന സിനിമയിൽ താരം അഭിനയിച്ചത് എങ്കിലും വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ആ സിനിമയിലൂടെ ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇതര ഭാഷകളിൽ പോലും താരത്തിന് അവസരം ലഭിക്കാൻ കാരണം ഈ സിനിമയിലെ മികച്ച അഭിനയം തന്നെയായിരുന്നു. എന്നാൽ ഇതിലെ വേശ്യയുടെ വേഷം അവതരിപ്പിച്ചതിന് ഒരുപാട് വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നു വന്നിട്ടുണ്ട്.

ഒരുപാട് അവസരങ്ങളും താരപദവിയും ഈ വേഷത്തിലൂടെ താരത്തിന് ലഭിച്ചു എങ്കിലും ഈ സിനിമയുടെ പേരില്‍ വളരെ മോശമായി നടി ചിത്രീകരിക്കപ്പെട്ടിരുന്നു. ആ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം താരം ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ബോയ്‌സില്‍ അഭിനയിച്ചതില്‍ തനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ലെന്നാണ് അഭിമുഖത്തിലൂടെ താരം പറയുന്നത്.

ആ സിനിമയില്‍ ആരും തന്റെ ശരീരത്ത് തൊടില്ലെന്ന് തുടക്കത്തിലെ സംവിധായകന്‍ ഉറപ്പ് നല്‍കിയിരുന്നു എന്നും മാത്രമല്ല പിച്ചക്കാരിയായി അഭിനയിച്ചെന്ന് കരുതി ഞാന്‍ അങ്ങനെയാവുമോ എന്നും താരം പറയുന്നത്. ചിത്രത്തില്‍ ചെറിയൊരു സീനിലാണ് ഞാന്‍ അഭിനയിച്ചത്. എങ്കിലും അത് വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് എന്നും അഞ്ച് പേര്‍ എന്റെ കൂടെ അഭിനയിക്കും. അതില്‍ ഒരാളുടെ വിരല്‍ പോലും നിങ്ങളുടെ ശരീരത്ത് തൊടുകയില്ലെന്ന് സംവിധായകന്‍ ആദ്യം തന്നെ ഉറപ്പ് തന്നിരുന്നു എന്നും താരം പറഞ്ഞു.

ഒന്നോ രണ്ടോ സീരിയലില്‍ മാത്രം അഭിനയിച്ചിരുന്ന എനിക്ക് ആദ്യം തന്നെ ശങ്കര്‍ സാറിന്റെ സിനിമയിലേക്കുള്ള വേഷം കിട്ടിയതിനാല്‍ വലിയ സന്തോഷം തോന്നിയിരുന്നു എന്നും അങ്ങനെയാണ് സമ്മതം പറഞ്ഞ് ആ സിനിമയില്‍ അഭിനയിക്കുന്നത് എന്നും ബോയ്‌സ് സിനിമയില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചോര്‍ത്ത് ഖേദം തോന്നയിട്ടില്ല എന്നും താരം വ്യക്തമാക്കി.

സിനിമയാണ് ആദ്യത്തെ അവസരം. ബാക്കിയെല്ലാം അഭിനയമാണ് എന്നും രാജകുമാരിയുടെ വേഷത്തില്‍ അഭിനയിച്ചെന്ന് കരുതി ഞാന്‍ ഈ നാട്ടിലെ രാജകുമാരിയാവുന്നില്ല എന്നും പിച്ചക്കാരിയായി അഭിനയിച്ചെന്ന് കരുതി ഞാന്‍ പിച്ചക്കാരിയുമാവുന്നില്ല എന്നും ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വേണ്ടിയാണ് പോയത്. അത് തന്നെയാണ് ചെയ്തതും എന്നും താരം പറഞ്ഞു. വളരെവളരെ പെട്ടനാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.