You are currently viewing പെണ്ണുങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റ്സ് ഇടുന്നത്.. തുറന്ന് പറഞ്ഞ്……

പെണ്ണുങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റ്സ് ഇടുന്നത്.. തുറന്ന് പറഞ്ഞ്……

പെണ്ണുങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റ്സ് ഇടുന്നത്..

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോഷൂട്ടുകൾ ഇവിടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റി സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്.

കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഭുവനേശ്വരി ദേവി പൊതുവാൾ. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഹെയർ സ്റ്റൈലിസ്റ്റും മോഡലുമാണ്. മിഡ്- സൈസ് മോഡലിംഗും ഹെയർ ഡോസും പ്രോത്സാഹിപ്പിക്കുന്ന മോഡലാണ് താരം.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഹെയർ സ്‌റ്റൈലിംഗ് രഹസ്യങ്ങളും അത് സംരക്ഷിക്കാനുള്ള നുറുങ്ങുകളും പങ്കുവെക്കാറുണ്ട്. പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. വണ്ണം വച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പരിശോധിക്കുമ്പോൾ അത് വളരെ പോസിറ്റീവായിട്ടാണ് എടുക്കുന്നത്.

വിമർശനങ്ങൾ ഒന്നും വല്ലാതെ കാര്യമാക്കാത്ത വ്യക്തിയാണ് താരം. ഇപ്പോൾ താരവും മറ്റു ചില മോഡലുകളും ഉൾപ്പെട്ടിട്ട് ഓൺലൈനിൽ നടന്ന ഒരു ഡിബൈറ്റിന്റെ ഭാഗമായി താരം സംസാരിച്ച ചില ഭാഗങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നത് സ്ത്രീകളിൽ നിന്നു തന്നെയാണ് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

മിക്കവാറും മോശം കമന്റുകൾ ഇടുന്നവരുടെ പ്രൊഫൈലുകൾ ശ്രദ്ധിച്ചാൽ ഒന്നുകിൽ പ്രൊഫൈൽ ഉണ്ടാകില്ല അല്ലെങ്കിൽ ഫെയ്ക്ക് പ്രൊഫൈലുകൾ ആയിരിക്കും എന്നും താരം പറഞ്ഞു. അതായത് അവരുടെ വോയിസ് വെളിച്ചത്തു കൊണ്ടു വരാൻ പോലും ധൈര്യമില്ലാത്തവരാണ് ഇത്തരത്തിൽ മറ്റുള്ളവരെ ഡൗൺ ആക്കാൻ വേണ്ടിയും ഇകഴ്ത്താനും പരിഹസിക്കാനും വേണ്ടിയും ഓരോ കമന്റുകൾ ഇടുന്നത് എന്ന് താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ വൈറൽ ആയത്.

Leave a Reply