You are currently viewing എന്റെ വിവാഹം കഴിഞ്ഞു, സെറ്റില്‍ഡ് ആയി, വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്, ഭാവന പറയുന്നു…

എന്റെ വിവാഹം കഴിഞ്ഞു, സെറ്റില്‍ഡ് ആയി, വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്, ഭാവന പറയുന്നു…

മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലകളിൽ സജീവമായി ഇടപഴകുന്ന താരം അറുപതിലധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളിൽ  സജീവമാണ് താരം. ഏത് വേഷവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നത് കൊണ്ട് തന്നെ ഭാഷകൾക്കതീതമായി താരത്തിന് ആരാധകരും ഉണ്ട്.

ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലാണ് താരം ആദ്യം അഭിനയിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളുടെ കൂടെയും അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകിയത്. സിഐഡി മൂസ,  ക്രോണിക് ബാച്ചിലർ, ചിന്താമണി ഫൈറ്റേഴ്സ് ചെസ്സ് ദൈവനാമത്തിൽ നരൻ തുടങ്ങിയ സിനിമകൾ വലിയ വിജയമായിരുന്നു.

തമിഴിലും തെലുങ്കിലും ഒരുപാട് നല്ല സിനിമകൾ  ചെയ്ത താരം ഇപ്പോൾ കന്നടയിലും തിളങ്ങുകയാണ്. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ  ജീവിത പങ്കാളി. വിവാഹത്തിന് ശേഷവും താരം അഭിനയ മേഖലയിലും സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. 2018 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും  വിവാഹം. തുടക്കം മുതൽ ഇന്നോളവും ആരാധകരെ താരം നിലനിർത്തുന്നത് അഭിനയ മികവ് കൊണ്ട് തന്നെയാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം സിനിമ അഭിനയ ജീവിതത്തോടെനുബന്ധിച്ച് എടുത്ത പുതിയ തീരുമാനമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഇനി വരുന്ന എല്ലാ സിനിമയ്ക്കും ‘യെസ്’ എന്ന് പറയില്ല എന്ന് ആൻ താരം വ്യക്തമാക്കിയത്. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഞാന്‍ കടന്നു കഴിഞ്ഞു. ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം എനിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു.

വളരെ നേരത്തെ സിനിമയില്‍ എത്തയതാണ് എന്നും എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത് എന്നും അത് കൊണ്ട് തന്നെ ഇനി എനിക്ക് പതുക്കെ മുന്നോട്ട് പോയാല്‍ മതി എന്നുമാണ് താരത്തിന്റെ തീരുമാനം. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും എന്നും താരം പറഞ്ഞു.

ഗോവിന്ദ ഗോവിന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് താരം ഈ അടുത്താണ് പൂര്‍ത്തിയാക്കിയത്. ഈ സിനിമയില്‍ ഒരു സിനിമയിൽ നടിയുടെ വേഷമാണ്  താരം അവതരിപ്പിക്കുന്നത്. നടി, നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും രസകരവും ആയിരുന്നു എന്ന് താരം പറയുകയും ചെയ്തു. എന്തായാലും താരത്തിന്റെ പുതിയ തീരുമാനത്തോട് പ്രേക്ഷകർ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.

Bhavana
Bhavana
Bhavana
Bhavana

Leave a Reply