You are currently viewing ഫിറ്റ്‌നസ് റൂമിൽ നിന്നും അബു സലീമിനൊപ്പമുള്ള സെൽഫീ പങ്കുവെച്ച് ഭാമ.. പ്രിയ നായികയുടെ തിരിച്ചുവരവിനായി കാത്ത് മലയാളികൾ

ഫിറ്റ്‌നസ് റൂമിൽ നിന്നും അബു സലീമിനൊപ്പമുള്ള സെൽഫീ പങ്കുവെച്ച് ഭാമ.. പ്രിയ നായികയുടെ തിരിച്ചുവരവിനായി കാത്ത് മലയാളികൾ

ഫിറ്റ്‌നസ് റൂമിൽ നിന്നും ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് താരം … ക്യാപ്ഷൻ നൽകു എന്ന് ഭാമ ….

മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ. മലയാളത്തിലും ഇതര ഭാഷകളിലും താരം സജീവമായി 2018 വരെ അഭിനയിച്ചിരുന്നു. 2007 ആണ് താരം അഭിനയം മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. 2007-ൽ എ.കെ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്.

ഇതിനോടകം താരം 42-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിൽ രണ്ടാമത് മലയാളികൾക്ക് മുൻപിൽ എത്തുന്നത്. അതിൽ മണിക്കുട്ടനൊപ്പം അഭിനയിച്ച താരം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിളിൽ വിനീത് ശ്രീനിവാസനൊപ്പം നായിക വേഷങ്ങൾ ഏറെ മനോഹരമായി കൈകാര്യം ചെയ്തു.

2008ലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. എല്ലാം അവൻ സെയൽ എന്ന സിനിമയിലെ ചിന്താമണി എന്ന കഥാപാത്രത്തെയാണ് താരത്തിന് ആദ്യമായി തമിഴകത്ത് കൈയ്യടി നേടി കൊടുത്തത്. പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ സിനിമയിൽ പ്രകടിപ്പിക്കുകയും ചെയ്തു.

ഇടയ്ക്കിടെ പിന്നണി ഗായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. താരം പാടിയ പാട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. 2018 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. കണ്ണീരിനും മധുരം എന്ന സിനിമയിലെ സുഭദ്ര എന്ന കഥാപാത്രവും ഖിലാഫത്ത് എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രവും ആണ് താരം അവസാനമായി അവതരിപ്പിക്കുന്നത്.

അതിനു ശേഷം ഇതുവരെയും സിനിമ അഭിനയ മേഖലയിൽ നിന്നും താരം വീട്ടിൽ നിൽക്കുകയാണ്. സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു. ഇടയ്ക്കിടെ യോഗ ഫിറ്റ്‌നസ് ഫോട്ടോകളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം അവസാനമായി പങ്കുവെച്ചിരിക്കുന്നത് ഫിറ്റ്‌നസ് റൂമിൽ നിന്നുള്ള ഫോട്ടോകളാണ്. കൂടെയുള്ളത് സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അബൂസലീം എന്ന അഭിനേതാവാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ സിനിമ പ്രേക്ഷകർക്ക് നൽകിയ താരമാണ് അദ്ദേഹം. ക്യാപ്ഷൻ പ്ലീസ് എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഈ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു

Leave a Reply