You are currently viewing ദുബായിൽ അടിച്ചുപൊളിച്ച് ഭാമയും മീരയും… പ്രിയതാരങ്ങളുടെ ഫോട്ടോസ് ഏറ്റെടുത്ത് മലയാളികൾ..

ദുബായിൽ അടിച്ചുപൊളിച്ച് ഭാമയും മീരയും… പ്രിയതാരങ്ങളുടെ ഫോട്ടോസ് ഏറ്റെടുത്ത് മലയാളികൾ..

മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ. 2007 ആണ് താരം അഭിനയം മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിലും ഇതര ഭാഷകളിലും താരം സജീവമായി 2018 വരെ അഭിനയിച്ചിരുന്നു. 2007-ൽ നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത്. എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇതര ഭാഷകളിലേക്ക് താരത്തിന്റെ അഭിനയ വൈഭവം വ്യാപിക്കുകയും ആരാധകർ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ സിനിമയിൽ പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ തമിഴിൽ താരം അരങ്ങേറുകയും ചെയ്തു. 2008ലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. എല്ലാം അവൻ സെയൽ എന്ന സിനിമയിലെ ചിന്താമണി എന്ന കഥാപാത്രത്തെയാണ് താരത്തിന് ആദ്യമായി തമിഴകത്ത് കൈയ്യടി നേടി കൊടുത്തത്.

ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.. സൈക്കിളിൽ വിനീത് ശ്രീനിവാസനൊപ്പം താരം ചെയ്ത നായിക വേശം മനോഹരമായിരുന്നു. മികച്ച പ്രേക്ഷക പ്രീതി ആണ് മൂന്ന് സിനിമകളിലും താരത്തിനു ലഭിച്ചത്. 2018 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. ഇതിനോടകം താരം 42-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണീരിനും മധുരം, ഖിലാഫത്ത് എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ആണ് താരം അവസാനമായി അവതരിപ്പിക്കുന്നത്.

ഇതിനിടയിൽ പിന്നണി ഗായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെയും ഡയലോഗുകളും ആരാധകർ ഏറ്റെടുത്തതു പോലെ തന്നെ താരം പാടിയ പാട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നും ഇപ്പോൾ താരം വിട്ടു നിൽക്കുകയാണ്. മീഡിയ ഇടങ്ങളിൽ താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട് ഇപ്പോൾ പങ്കുവെച്ച ഫോട്ടോകൾവളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സുഹൃത്ത് മീര നന്ദനൊപ്പം ദുബൈയിൽ അടിച്ചു പൊളിക്കുന്ന താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാനന്ദൻ. പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നീ നിലകളിലെല്ലാം കാരണം അറിയപ്പെടുന്ന വ്യക്തിത്വമാണ് തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയം നേടാൻ കൈയ്യടി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply