You are currently viewing ചെമ്പനീർ പൂ പോലെ… ഭാമയുടെ പുതിയ ചിത്രങ്ങൾ… തിരിച്ചു വരവ് പ്രതീക്ഷിച്ച് മലയാളികൾ

ചെമ്പനീർ പൂ പോലെ… ഭാമയുടെ പുതിയ ചിത്രങ്ങൾ… തിരിച്ചു വരവ് പ്രതീക്ഷിച്ച് മലയാളികൾ

മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ. ഭാമ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ നാമം രേഖിത ആർ. കുറുപ്പ് എന്നാണ്. 2007 ആണ് താരം അഭിനയം മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇതര ഭാഷകളിലേക്ക് താരത്തിന്റെ അഭിനയ വൈഭവം വ്യാപിക്കുകയും അതിനെ നെഞ്ചേറ്റാൻ ആരാധകർ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത വർഷം തന്നെ തമിഴിൽ താരം അരങ്ങേറുകയും ചെയ്തു.

മലയാളത്തിലും ഇതര ഭാഷകളിലും താരം സജീവമായി 2018 വരെ അഭിനയിച്ചിരുന്നു. 2007-ൽ എ.കെ.ലോഹിത ദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. 2008ലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. എല്ലാം അവൻ സെയൽ എന്ന സിനിമയിലെ ചിന്താമണി എന്ന കഥാപാത്രത്തെയാണ് താരത്തിന് ആദ്യമായി തമിഴകത്ത് കൈയ്യടി നേടി കൊടുത്തത്.

തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ സിനിമയിൽ പ്രകടിപ്പിക്കുകയും ചെയ്തു.വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിൽ രണ്ടാമത് മലയാളികൾക്ക് മുൻപിൽ എത്തുന്നത്. അതിൽ മണിക്കുട്ടനൊപ്പം അഭിനയിച്ച താരം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിളിൽ വിനീത് ശ്രീനിവാസനൊപ്പം നായിക വേഷങ്ങൾ ഏറെ മനോഹരമായി കൈകാര്യം ചെയ്തു.

മികച്ച പ്രേക്ഷക പ്രീതി ആണ് മൂന്ന് സിനിമകളിലും താരത്തിനു ലഭിച്ചത്. 2018 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. ഇതിനോടകം താരം 42-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണീരിനും മധുരം, ഖിലാഫത്ത് എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ആണ് താരം അവസാനമായി അവതരിപ്പിക്കുന്നത്. അതിനു ശേഷം ഇതുവരെയും സിനിമ അഭിനയ മേഖലയിൽ നിന്നും താരം വിട്ടു നിൽക്കുകയാണ്.

ഇതിനിടയിൽ പിന്നണി ഗായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെയും ഡയലോഗുകളും ആരാധകർ ഏറ്റെടുത്തതു പോലെ തന്നെ താരം പാടിയ പാട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു.

ഇപ്പോൾ താരം അവസാനമായി പങ്കുവെച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മെറൂൺ കളർ ഡ്രെസ്സിൽ അതി മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് ലഭിക്കുകയും ചെയ്യുന്നു. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply