You are currently viewing സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി ആത്മീയ… “പൂമുത്തോളെ” യായി മനം കവർന്ന താരം..

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി ആത്മീയ… “പൂമുത്തോളെ” യായി മനം കവർന്ന താരം..

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി ആത്മീയ… ഫോട്ടോസ് വൈറൽ…

മലയാളം തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന നടിയാണ് ആത്മിയ രാജൻ. 2009 മുതൽ ഇന്നുവരെയും താരം അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. തമിഴ് ചിത്രമായ മാനം കൊത്തി പറവൈയിലാണ് നായികയായ താരം ആദ്യമായി അഭിനയിച്ചത്. 2014-ൽ താരം പോങ്ങാടി നീകളും ഉങ്ക കടലും എന്ന ചിത്രത്തിലും അമീബയിലും അഭിനയിച്ചത് പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങളായിരുന്നു.

തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും അഭിപ്രായങ്ങളും താരം നേടുകയും ചെയ്തു. എന്നാലും 2018ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. മികച്ച അവതരണ മികവ് കൊണ്ട് ആ സിനിമയിലെ കഥാപാത്രത്തെ മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത വിധത്തിൽ മനസ്സിൽ പതിഞ്ഞു.

2019 ൽ പുറത്തിറങ്ങിയ മാർക്കോണി മത്തായി എന്ന സിനിമയിലും താരം അഭിനയിച്ചത് പ്രധാന കഥാപാത്രമായാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികൾക്കിടയിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്യാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരത്തിന് വേണ്ടി വന്നത്. അതു കൊണ്ടു തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് നിലനിൽക്കുന്നത്.

വിദ്യാഭ്യാസ രംഗത്തും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. മംഗലാപുരത്തെ ശ്രീ ദേവി കോളേജ് ഓഫ് നഴ്‌സിംഗിൽ നിന്ന് നഴ്‌സിംഗിൽ താരം ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. 2021 ജനുവരി 25 ന് കണ്ണൂരിൽ വെച്ച് സനൂപ് കെ നമ്പ്യാരെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷവും താരം അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ഓരോ സിനിമകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിക്കുന്നു.

നാം, മാർക്കോണി മത്തായി, കാവ്യൻ, കോൾഡ് കേസ്, വെലൈ യാനൈ, അവിയൽ, പുഴു, ശേഖർ തുടങ്ങിയ സിനിമകളിൽ താരം പ്രധാനയമുള്ള വേഷങ്ങളിൽ ആണ് അഭിനയിച്ചത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ജോൺ ലൂതറാണ് താരതിന്റെതായി റിലീസ് ചെയ്യാനുള്ള സിനിമ. തെലുങ്കിലും തമിഴിലുമായി രണ്ട് സിനിമകൾ ഇനി താരത്തിന്റെതായി പുറത്തിറങ്ങാനുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തകന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചത് ബോൾഡ് ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ആൻഡ് മോഡേൺ ഡ്രസ്സിൽ മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങളോടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply