You are currently viewing ആദ്യം ഒരു സഹോദരി സഹോദരന്‍ ബന്ധമായിരുന്നു, പിന്നീട് പ്രണയമായി; തന്റെ വിവാഹ കഥ പറഞ്ഞ് നടി ആത്മീയ രാജന്

ആദ്യം ഒരു സഹോദരി സഹോദരന്‍ ബന്ധമായിരുന്നു, പിന്നീട് പ്രണയമായി; തന്റെ വിവാഹ കഥ പറഞ്ഞ് നടി ആത്മീയ രാജന്

ആദ്യം ഒരു സഹോദരി സഹോദരന്‍ ബന്ധമായിരുന്നു, പിന്നീട് പ്രണയമായി; തന്റെ വിവാഹ കഥ പറഞ്ഞ് നടി ആത്മീയ രാജന്

മലയാളം തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന നടിയാണ് ആത്മിയ രാജൻ. 2009 മുതൽ ഇന്നുവരെയും താരം അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. തമിഴ് ചിത്രമായ മാനം കൊത്തി പറവൈയിലാണ് നായികയായ താരം ആദ്യമായി അഭിനയിച്ചത്. 2014-ൽ താരം പോങ്ങാടി നീകളും ഉങ്ക കടലും എന്ന ചിത്രത്തിലും അമീബയിലും അഭിനയിച്ചത് പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങളായിരുന്നു.

തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും അഭിപ്രായങ്ങളും താരം നേടുകയും ചെയ്തു. എന്നാലും 2018ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. മികച്ച അവതരണ മികവ് കൊണ്ട് ആ സിനിമയിലെ കഥാപാത്രത്തെ മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത വിധത്തിൽ മനസ്സിൽ പതിഞ്ഞു.

2019 ൽ പുറത്തിറങ്ങിയ മാർക്കോണി മത്തായി എന്ന സിനിമയിലും താരം അഭിനയിച്ചത് പ്രധാന കഥാപാത്രമായാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികൾക്കിടയിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്യാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരത്തിന് വേണ്ടി വന്നത്. അതു കൊണ്ടു തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് നിലനിൽക്കുന്നത്.

വിദ്യാഭ്യാസ രംഗത്തും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. മംഗലാപുരത്തെ ശ്രീ ദേവി കോളേജ് ഓഫ് നഴ്‌സിംഗിൽ നിന്ന് നഴ്‌സിംഗിൽ താരം ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. 2021 ജനുവരി 25 ന് കണ്ണൂരിൽ വെച്ച് സനൂപ് കെ നമ്പ്യാരെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷവും താരം അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ഓരോ സിനിമകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിക്കുന്നു.

നാം, മാർക്കോണി മത്തായി, കാവ്യൻ, കോൾഡ് കേസ്, വെലൈ യാനൈ, അവിയൽ, പുഴു, ശേഖർ, ജോൺ ലൂദർ തുടങ്ങിയ സിനിമകളിൽ താരം പ്രധാനയമുള്ള വേഷങ്ങളിൽ ആണ് അഭിനയിച്ചത്. ഇപ്പോൾ ഉണ്ണി മുകുന്ദന്‍ നായകനായ ഷഫീഖിന്റെ സന്തോഷത്തിലാണ് നടി അഭിനയിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നിഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നത് താരവും ജീവിതപങ്കാളിയുമായുള്ള വിവാഹത്തെ ക്കുറിച്ചും പ്രണയത്തെക്കുറിച്ചും ആണ്. ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത് എങ്കിലും വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല എന്നും ഇതുവരെയും പ്രണയം പറഞ്ഞിട്ടില്ല എന്നുമാണ് താരം പറയുന്നത്. ഒരുപാട് വർഷം നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നും അങ്ങനെ വിവാഹം കഴിച്ചു എന്നുമാണ് താരത്തിന്റെ വാക്കുകൾ.

പരസ്പരം എല്ലാം തുറന്നു സംസാരിക്കുമായിരുന്നു എന്നും പരസ്പരം രണ്ടുപേർക്കും രണ്ടുപേരെയും അറിയാമായിരുന്നു എന്നും ഒരിക്കലും ഞാൻ നിന്നെ പ്രണയിക്കുന്നു എന്നൊന്നും പറഞ്ഞിട്ടില്ല എങ്കിലും ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനം സംസാരത്തിലൂടെ അല്ലാതെ മനസ്സുകൾ തമ്മിൽ എടുക്കുകയായിരുന്നു എന്ന തരത്തിലാണ് താരത്തിന്റെ സംസാരം.

ആദ്യം ഒരു സഹോദരി സഹോദരൻ ബന്ധമായിരുന്നു എന്നും അതിൽ നിന്ന് അടുത്ത സുഹൃത്തുക്കളിലേക്ക് മാറി എന്നുമാണ് താരം പറഞ്ഞത്. എന്തായാലും വിവാഹത്തിന് ശേഷവും അഭിനയ ജീവിതത്തിൽ സജീവമായ താരത്തിന് കുടുംബ ജീവിതത്തിലും അഭിനയ ജീവിതത്തിലും നന്മകളാണ് ആരാധകർ നേരുന്നത്.

Leave a Reply