You are currently viewing ഇനി മലയാളസിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ഈ സൂപ്പർസ്റ്റാറിനൊപ്പം ആയിരിക്കുമെന്ന് പാർവതി ജയറാം..!!

ഇനി മലയാളസിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ഈ സൂപ്പർസ്റ്റാറിനൊപ്പം ആയിരിക്കുമെന്ന് പാർവതി ജയറാം..!!

ഇനി മലയാളസിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ഈ സൂപ്പർസ്റ്റാറിനൊപ്പം ആയിരിക്കുമെന്ന് പാർവതി ജയറാം..!!

ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച താര ദമ്പതികൾ ആണ് പാർവതി യും ജയറാമും. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വിവാഹ ജീവിതത്തിൽ രണ്ടാളും ഒരുമിച്ചപ്പോൾ പ്രേക്ഷകർ പങ്കുവെച്ചത് സന്തോഷവും ആശീർവാദങ്ങളും മാത്രമായിരുന്നു. ഇപ്പോഴും താര കുടുംബത്തിന്റെ വിശേഷങ്ങൾക്കു ആരാധകർ ക്ക് ഇടയിൽ വലിയ ആരവമാണ് ഉണ്ടാക്കാൻ കഴിയുന്നത്. മക്കൾ രണ്ടു പേരും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.

മകൻ കാളിദാസ ജയറാം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുകയും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് പ്രിയങ്കരനായ ജീവിതം നയിക്കുകയും ചെയ്യുകയാണ്. മാളവിക ജയറാം അഭിനയത്തിലേക്ക് അരങ്ങേറ്റം കൊടുക്കാൻ ഇരിക്കുന്നു എന്ന് ഒരു ജയറാം കഴിഞ്ഞ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിതത്തിൽ നിന്നും താരം വിട്ടു നിന്നപ്പോഴൊക്കെയും കാരത്തോടും ജയറാമിനോടും പ്രേക്ഷകർ എപ്പോഴാണ് മലയാള സിനിമയിലേക്ക് പാർവതി തിരിച്ചു വരുന്നത് എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു.

ഇപ്പോൾ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുന്ന രൂപത്തിലുള്ള ഒരു പാർവതിയുടെ അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളം സിനിമയിലേക്ക് തിരിച്ചുവരികയാണെങ്കിൽ ഏതു അഭിനയിക്കണമെന്നാണ് ആഗ്രഹം എന്ന ചോദ്യമാണ് കാരത്തോട് ചോദിക്കപ്പെട്ടത് വളരെ പ്രധാനയായി മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് താരം പറഞ്ഞു. മുമ്പ് പാർവതി മമ്മൂട്ടി ജോഡികൾ ഒരുപാട്ഉണ്ടായിട്ടില്ല.

ഇതുവരെ സിനിമയിലേക്ക് വരുന്നില്ലേ എന്നതിനെക്കുറിച്ചും സിനിമ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ചും താരത്തോട് ചോദിക്കപ്പെടുമ്പോഴെല്ലാം കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുത്തിരിക്കുകയാണ് എന്ന് മറുപടിയാണ് താരം നൽകിയിരുന്നത്. മമ്മൂട്ടിയോടൊപ്പം മുൻപ് അഭിനയിച്ച കാർണിവൽ എന്ന സിനിമയെ കുറിച്ചുള്ള അനുഭവങ്ങളും താരം വ്യക്തമാക്കുന്നുണ്ട്. അഭിനയിക്കുന്ന താരങ്ങൾക്ക് കംഫർട്ട് ആവാൻ വേണ്ടി ഒരു പ്രത്യേക കരുതൽ അദ്ദേഹം എപ്പോഴും സൂക്ഷിക്കാറുണ്ട് എന്ന് പാർവതി കൂട്ടിച്ചേർത്തു.

മമ്മൂട്ടിയും പാർവതിയും ഒരുമിച്ച് അഭിനയിച്ച ഒരുപാട് സിനിമകളും മുൻപ് കഴിഞ്ഞു പോയിട്ടില്ല എന്നത് കൊണ്ട് തന്നെയാണ് താരത്തിന്റെ ഈ വാക്കുകൾക്ക് പ്രസക്തിയേറുന്നത്. എന്തായാലും മലയാളികൾക്കിടയിലേക്ക് പാർവതിയുടെ തിരിച്ചു വരവും പാർവതിയും മമ്മൂട്ടിയും ഒരുമിച്ചുള്ള സിനിമയും കാണാനും അതിന്റെ വിശേഷങ്ങൾക്കും വേണ്ടി പ്രേക്ഷകർ വലിയ പ്രതീക്ഷകൾ തന്നെയാണ് ഇപ്പോൾ കാത്തിരിക്കുന്നത്.

Leave a Reply