You are currently viewing ബ്രാ സ്ട്രാപ് അല്ലെങ്കിൽ പിരിയഡ് സ്റ്റൈൻ കണ്ടത് കൊണ്ടോ ഒരു പ്രശനവും ഇല്ല… എന്റെ വീഡിയോകൾ കൊണ്ട് അങ്ങിനെ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്..

ബ്രാ സ്ട്രാപ് അല്ലെങ്കിൽ പിരിയഡ് സ്റ്റൈൻ കണ്ടത് കൊണ്ടോ ഒരു പ്രശനവും ഇല്ല… എന്റെ വീഡിയോകൾ കൊണ്ട് അങ്ങിനെ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്..

ബ്രാ സ്ട്രാപ് അല്ലെങ്കിൽ പിരിയഡ് സ്റ്റൈൻ കണ്ടത് കൊണ്ടോ ഒരു പ്രശനവും ഇല്ല… എന്റെ വീഡിയോകൾ കൊണ്ട് അങ്ങിനെ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്..

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്.

സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും വിശേഷങ്ങളുമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോസുകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം.

ഗ്ലാമറിൽ അങ്ങേയറ്റം വരെ പോകാൻ തയ്യാറാണ് ഇന്നത്തെ മോഡലുകളും അണിയറ പ്രവർത്തകരും. കാരണം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാതിരുന്നിട്ടില്ല. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അതിലൂടെയാണ് വലിയ വലിയ അവസരങ്ങളിലേക്ക് ഉള്ള വഴികൾ പലർക്കും തുറന്നു കിട്ടുന്നത്. അത്തരത്തിൽ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് ഹില.

Asla. Marley എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലൂടെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. താരം സ്ത്രീകളുടെ സ്വകാര്യ പ്രശ്നങ്ങൾക്ക് പോലും വീഡിയോകൾ ചെയ്തിട്ടുണ്ട്. അത്തരം വീഡിയോകൾ താരം ചെയ്യുന്നതിലൂടെ ഒരുപാട് മോശം കമന്റുകൾ ആണ് താരത്തിന് നിരന്തരമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനപ്പുറത്തേക്ക് മാറ്റങ്ങൾ കൊണ്ടുവരാനും തനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

എനിക്ക് തുടർച്ചയായി മോശം രേഖപ്പെടുത്തുന്ന ഒരു ചെറിയ പയ്യൻ എനിക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു കൊണ്ട് ഒരു ദിവസം പറഞ്ഞത് ഞാൻ വീട്ടിൽ കയറി ചെല്ലുന്ന സമയത്ത് ചേച്ചിയുടെ വീഡിയോ എന്റെ അമ്മ ഇരുന്ന് കാണുന്നത് കണ്ടപ്പോഴാണ് ഇതിന്റെ നല്ല വശം മനസ്സിലായത് ഞാൻ വെറും തമ്പനൈലുകൾ മാത്രം കണ്ടു കമന്റ് ചെയ്യുന്ന ഒരാളായിരുന്നു എന്ന് അവൻ പറഞ്ഞു എന്നും താരം പറയുന്നുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ ആണെങ്കിലും അത് എനിക്ക് കൊണ്ടു വരാൻ കഴിഞ്ഞു എന്ന് താരം കൃതജ്ഞതയോടെ ഓർക്കുന്നു.

ഒരു ബ്രായുടെ സ്ട്രാപ്പ് ചെറുതായൊന്ന് പുറത്ത് കണ്ടതു കൊണ്ടോ സാനിറ്ററി പാഡ് വാങ്ങിക്കാൻ സ്ത്രീ പുറത്തു പോയതു കൊണ്ടോ മെഡിക്കൽ ഷോപ്പിൽ കയറി അത് നമ്മൾ വാങ്ങിയതു കൊണ്ടോ നമ്മുടെ വസ്ത്രത്തിലോ മറ്റോ പീരിയഡ്സ് രക്തത്തിന്റെ കറ എന്തെങ്കിലും പറ്റിയത് കൊണ്ടോ ഒന്നും സംഭവിക്കാനില്ല എന്ന് ചിലർക്കെങ്കിലും ബോധ്യപ്പെടുത്താൻ കഴിഞ്ഞത് എന്റെ വീഡിയോകളുടെ നല്ല ഒരു വശമായി താരം കാണുന്നു എന്നും അതിൽ തനിക്ക് അഭിമാനം ഉണ്ട് എന്നുമാണ് താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

Leave a Reply