ശീരരം കാണിച്ച് ആണുങ്ങളെ പ്രകോപിപ്പിക്കുകയല്ല എന്റെ ലക്ഷ്യം; ഇതെന്റെ ജോലിയാണെന്ന് അഷിക
ഒരു മലയാള നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് ആഷിക അശോകൻ. ഷോർട്ട് വീഡിയോകളിലൂടെയാണ് താരം ജനപ്രിയയായത്. നടിയെന്ന നിലയിലും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തന്റെ കരിയർ വളരെ മനോഹരമായും വിജയകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്.

2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. താരത്തിന്റെ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ 1.5 ദശലക്ഷം വ്യൂസ് കടന്നിരുന്നു. നിഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം ഒരുപാട് സംഗീത വീഡിയോകളിൽ പ്രധാന വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

താരം ടിക് ടോക് എന്ന് ആപ്പിലൂടെയാണ് ജനങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയത്. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഷോർട്ട് ഫിലിമിൽ പ്രകടിപ്പിച്ചത്. മോഡലിംഗ് രംഗത്തെ താരം സജീവ സാന്നിധ്യമാണ്. താരത്തിന്റെ വസ്ത്ര ധാരണത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെതിരെ താരം തുറന്നു പറഞ്ഞ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്.

എന്താ നിനക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ? ആ സേച്ചി കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നെക്കെയുള്ള കമന്റുകളാണ് സ്ഥിരമായി കാണാറുള്ളതെന്നാണ് താരം പറയുന്നത്. ബേസിക്കലി അവരുടെ വിചാരം ശരീരം കാണിക്കുക എന്നതാണ് എന്റെ ഉദ്ദേശം എന്നാണ് എന്നും അവര്‍ക്ക് അത്ര ചിന്തിക്കാനുള്ള വിവരമേ ഉണ്ടാകൂ എന്നുമാണ് താരം പറയുന്നത്.

കമന്റുകളെ കുറിച്ച് ചിന്തിക്കുകയോ ചോദിച്ച് പോവാറോ ഇല്ല എന്നും പക്ഷെ ചില കമന്റുകള്‍ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നുമെന്നും താരം പറയുന്നു. ഈ രീതിയിലൂടെയല്ല കാണേണ്ടത് എന്ന് പറഞ്ഞു കൊടുക്കാന്‍ നോക്കിയാല്‍ എനിക്ക് അഹങ്കാരമാണ് ജാഡയാണ് എന്നൊക്കെ പറയും എന്നും താരം പറയുന്നുണ്ട്. ഞാനൊരു മോഡലാണ്. ഞാനൊരു വസ്ത്രം ഇടുന്നുണ്ടെങ്കില്‍ അതെന്റെ ജോലിയുടെ ഭാഗമാണെന്നും താരം പറയുന്നു.

എന്റെ ശരീരം കാണിക്കുകയോ അതിനെ സെക്ഷ്വലൈസ് ചെയ്ത് ആണുങ്ങളെ പ്രകോപിപ്പിക്കുകയോ അല്ല എന്റെ ഉദ്ദേശം എന്നും ഇതെന്റെ ജോലിയാണ് എനിക്ക് പ്രതിഫലം കിട്ടുന്നത് എന്റെ ജോലിയ്ക്കാണ്. അപ്പോള്‍ ഞാന്‍ പൂര്‍ത്തിയാക്കേണ്ടത് എന്റെ ജോലിയുടെ ക്രൈറ്റീരിയയാണ്. അല്ലാതെ, മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നേ പറയുമെന്നോ ആശങ്കപ്പെടേണ്ട കാര്യം എനിക്കില്ലെന്നും താരം തുറന്നു പറഞ്ഞിരിക്കുന്നു.

കുറച്ചു മുമ്പ് താരം താന്‍ ക്ലീവേജ് കാണുന്ന ബ്ലൗസും സാരിയും ധരിച്ചൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു എന്നും അതില്‍ ബ്യൂട്ടിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല എന്നും വിമണ്‍ സീക്ക് റെസ്പെക്‌ട് എന്നര്‍ത്ഥം വരുന്നൊരു ക്യാപ്ഷനായിരുന്നു ചിത്രത്തിന് നല്‍കിയത് എന്നും താരം പറഞ്ഞു. ഇതാണോ നിങ്ങള്‍ പറയുന്ന റെസ്പെക്‌ട് എന്നായിരുന്നു അതിനു താഴെ വന്ന കമന്റ് എന്നാണ് താരം പറഞ്ഞത്. തന്റെ ക്യാപ്ഷന്‍ ആ ചിത്രത്തിന് ചേരുന്നത് മാത്രമായിരുന്നുവെന്നും താന്‍ ചെയ്യുന്ന ജോലിയില്‍ നിന്നും റെസ്പെക്‌ട് നേടുന്നതില്‍ തെറ്റില്ലെന്നും അതിലെന്താണ് ഇത്രമാത്രം പറയാനുള്ളതെന്ന് എനിക്ക് മനസിലായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു പറയുന്നു