You are currently viewing ആണുങ്ങൾ ശരീരം കാണിച്ചാൽ കുഴപ്പമില്ല… സ്ത്രീകൾ കാണിച്ചാൽ ആണ് പ്രശ്നം…. ആശിക മനസ്സ് തുറക്കുന്നു വീഡിയോ

ആണുങ്ങൾ ശരീരം കാണിച്ചാൽ കുഴപ്പമില്ല… സ്ത്രീകൾ കാണിച്ചാൽ ആണ് പ്രശ്നം…. ആശിക മനസ്സ് തുറക്കുന്നു വീഡിയോ

ഒരു മലയാള നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് ആഷിക അശോകൻ. ഷോർട്ട് വീഡിയോകളിലൂടെയാണ് താരം ജനപ്രിയയായത്. 2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. താരത്തിന്റെ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ 1.5 ദശലക്ഷം വ്യൂസ് കടന്നിരുന്നു. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഷോർട്ട് ഫിലിമിൽ പ്രകടിപ്പിച്ചത്.

നടിയെന്ന നിലയിലും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തന്റെ കരിയർ വളരെ മനോഹരമായും വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. താരം ടിക് ടോക് എന്ന് ആപ്പിലൂടെ യാണ് ജനങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയത്. നിഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം ഒരുപാട് സംഗീത വീഡിയോകളിൽ പ്രധാനവേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

കോയമ്പത്തൂർ അമൃത കോളേജിൽ ബിരുദ നിന്നാണ് താരം വിദ്യാഭ്യാസം നേടിയത്. മ്യൂസിക്കും നൃത്തവും മോഡലിംഗും എല്ലാം താരത്തിന്റെ ഫാഷനും ഹോബികളും ആണ് എന്ന് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തപ്പോൾ പല നെഗറ്റീവ് കമന്റുകൾ ലഭിച്ചിട്ടുണ്ട് എന്നും അതിന്റെതായ രൂപത്തിലും പ്രാധാന്യത്തിലും മാത്രമാണ് കാണാറുള്ളത് എന്നും മാന്യമായ മറുപടി നൽകാറുണ്ട് എന്നും താരം പറയുന്നുണ്ട്.

ആണുങ്ങൾ ശരീരം കാണിച്ചാൽ ഒരു കുഴപ്പവുമില്ല പെണ്ണ് കാണിച്ചാൽ ആണ് പ്രശ്നം ആകുന്നത് എങ്ങനെയാണ്.. കാരണം നേരത്തെ ഫീഡ് ചെയ്ത് വച്ച ഒരു ചിന്തയും കാഴ്ചപ്പാടും ആണ് പ്രേക്ഷകർക്കുള്ളത് എന്നും പെണ്ണ് കാണിച്ചാൽ അതിനെ ഒരു ലൈംഗീകതയുടെ കണ്ണിലൂടെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും താരം പറയുന്നുണ്ട്. നല്ലത് അന്വേഷിച്ചാൽ നല്ലത് മാത്രമാണ് കാണുക എന്നും പോസിറ്റീവ് മെന്റലിറ്റി ആണ് എല്ലാവർക്കും വേണ്ടത് എന്നും താരം പറയുന്നു.

Leave a Reply