
അർച്ചന കവിയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

നടി ടെലിവിഷൻ അവതാരക യൂട്യൂബർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അർച്ചന കവി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ ആദ്യസിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു.

2009 മുതൽ 2016 വരെ താരം സിനിമാ ലോകത്ത് സജീവമായി നില കൊണ്ടിരുന്നു. 2016 ൽ യൂട്യൂബ് സ്റ്റാൻഡപ്പ് കൊമേഡിയൻ ആയ അഭീഷ് മാത്യുവിനെ താരം കല്യാണം കഴിച്ചു. പിന്നീട് താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. യൂട്യൂബ് ചാനലിലും താരം സജീവമായി നില കൊള്ളുകയാണ്. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇന്നും സമൂഹമാധ്യമങ്ങളിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പല യൂട്യൂബ് ചാനലിലെ പരിപാടികളിൽ അവതാരക എന്ന നിലയിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ ആണ്. കിളി പോയ ആളെ പോലെയാണ് താരം ഡാൻസ് വീഡിയോയിൽ കാണപ്പെടുന്നത്. ഈ വീഡിയോ കണ്ട് ആരാധകർ അർച്ചനക്ക് ഇതെന്തുപറ്റി എന്നാണ് ചോദിക്കുന്നത്. വെറൈറ്റി ഡാൻസ് ആണല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സുഹൃത്തും പട്ടിക്കുട്ടിയും ഒത്തു ഡാൻസ് കളിക്കുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് കൈലാസ് പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാളം റൊമാന്റിക് സിനിമയായാ നീലത്താമരയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിലെ അനുരാഗ വിലോചനനായി എന്ന ഗാനം സൂപ്പർഹിറ്റ് ആയിരുന്നു.

മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പേപ്പർ, അഭിയും ഞാനും, ഹണീബി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ടിവി ചാനലുകളിലും യൂട്യൂബ് ചാനലുകളിലും അവതാരക വേഷത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചു. അഭിനയജീവിതത്തിലെ മികവിന് ഒരുപാട് അവാർഡുകൾ നേരത്തെ തേടിയെത്തിയിട്ടുണ്ട്.







