You are currently viewing വിവാഹത്തിന് ഒരു പെപ്പറിൽ സൈൻ ചെയ്താൽ മതിയാകും എന്നാൽ ഡിവോഴ്സിനായി ഒരു കെട്ട് പേപ്പറിൽ സൈൻ ചെയ്യണം; അർച്ചന കവി

വിവാഹത്തിന് ഒരു പെപ്പറിൽ സൈൻ ചെയ്താൽ മതിയാകും എന്നാൽ ഡിവോഴ്സിനായി ഒരു കെട്ട് പേപ്പറിൽ സൈൻ ചെയ്യണം; അർച്ചന കവി

വിവാഹത്തിന് ഒരു പെപ്പറിൽ സൈൻ ചെയ്താൽ മതിയാകും എന്നാൽ ഡിവോഴ്സിനായി ഒരു കെട്ട് പേപ്പറിൽ സൈൻ ചെയ്യണം; അർച്ചന കവി..

അറിയപ്പെടുന്ന ഇന്ത്യൻ നടിയും യൂട്യൂബറും ടെലിവിഷൻ അവതാരകയുമാണ് അർച്ചന ജോസ് കവി. 2009ൽ പുറത്തിറങ്ങിയ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2009-ൽ ഏറെ വിജയിച്ച നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. താരം ടെലിവിഷൻ ചാനലായ യെസ് ഇന്ത്യാവിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കുകയും ചില പ്രോഗ്രാമുകളുടെ നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്തിരുന്നു.

ഒരു വർഷത്തിനു ശേഷം , അതേ ചാനലിൽ ബ്ലഡി ലവ് എന്ന പരിപാടിയിൽ അവതാരകയാവുകയും ചെയ്തു. മമ്മി & മി എന്ന താരത്തിന്റെ സിനിമയിലും ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾ തരാം കാഴ്ച വെച്ചു. തുടർന്നുള്ള റിലീസ് ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമ ആയിരുന്നു. അരവാൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 2013-ൽ ബാക്ക്ബെഞ്ച് സ്റ്റുഡന്റ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറി. അഭിയും ഞാനും എന്ന സിനിമയിൽ താരം നായികയായി അഭിനയിച്ചു.

ഹണി ബീ, പട്ടം പോലെ എന്നീ സിനിമകൾ ശ്രദ്ധേയമാണ്. ഏഷ്യാനെറ്റിൽ ടെലിവിഷൻ അഭിനേതാക്കളുടെ റിയാലിറ്റി ഷോയായ സുന്ദരി നീയും സുന്ദരൻ ഞാനും എന്ന പരിപാടിയുടെ അവതാരകയായി താരം തിളങ്ങി. 2021 -ൽ, പണ്ടാരപറമ്പിൽ ഹൗസ് അറ്റ് 801 എന്ന വെബ് സീരീസിലൂടെ താരം സംവിധാനത്തിലേക്ക് മാറുകയും കയ്യടി നേടുകയും ചെയ്തു. കേരളത്തിലെ കൊച്ചിയിൽ ‘ഛായ’ എന്ന പേരിൽ ഒരു ബൊട്ടീക്കും താരത്തിന് സ്വന്തമായുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ വല്ലതും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ അഭിമുഖം ആണ് വൈറൽ ആകുന്നത്. വിവാഹ സങ്കല്പത്തെ കുറിച്ചും വിവാഹ ബന്ധത്തെ കുറിച്ചുമൊക്കെയാണ് താരം അഭിമുഖത്തിൽ സംസാരിക്കുന്നത്. ആവശ്യമെങ്കിൽ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹം എന്നാണ് താരത്തിന് പറയാനുള്ളത്. എന്തിനു വേണ്ടിയാണ് താൻ കല്യാണം കഴിക്കുന്നതെന്ന് ഒരാൾക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം എന്നും താരം പറഞ്ഞു.

എന്റെ പ്രായത്തിലുളള പലരും ഡിവോഴ്സിലൂടെ കടന്ന് പോയിട്ടുണ്ട് എന്നും വിവാഹത്തിന് ഒരു പെപ്പറിൽ സൈൻ ചെയ്താൽ മതിയാകും എന്നാൽ ഡിവോഴ്സിനായി ഒരു കെട്ട് പേപ്പറിൽ സൈൻ ചെയ്യണം എന്നും താരം പറയുകയുണ്ടായി. താരം വിവാഹ മോചിതയാണ്. അഭീഷുമായി പിരിയാൻ എന്താണ് കാരണം എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ വളരെ വ്യത്യസ്തമാണെന്നാണ് താരം നൽകിയ മറുപടി.

വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നയാളാണ് അഭീഷെന്നും എന്നാൽ താൻ ഇമോഷ്ണലായിട്ടുള്ള വ്യക്തിയാണെന്നും താരം പറയുന്നു. പരസ്പരമുളള പ്രശ്നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു. കാരണം അവർ ദീർഘ കാലത്തെ സുഹൃത്തുക്കളായിരുന്നു. എന്തായാലും വളരെ വ്യത്യസ്തമായ ഒരു വീക്ഷണമാണ് താരം മുന്നോട്ടു വെച്ചത്. എന്തായാലും വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Leave a Reply