You are currently viewing കഥ എന്റേത്.. സംവിധാനം, നായകൻ എല്ലാം ഞാൻ തന്നെ! നായിക എന്റാളും

കഥ എന്റേത്.. സംവിധാനം, നായകൻ എല്ലാം ഞാൻ തന്നെ! നായിക എന്റാളും

കഥ എന്റേത്.. സംവിധാനം, നായകൻ എല്ലാം ഞാൻ തന്നെ! നായിക എന്റാളും

ബിഗ്‌ബോസിൽ നിന്ന് 100 ദിവസം പൂർത്തിയാക്കാതെ പുറത്തു പോയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ എങ്കിലും മറ്റുള്ളവരെക്കാൾ കൂടുതൽ ജന പിന്തുണ നേടിയെടുത്തത് റോബിൻ രാധാകൃഷ്ണൻ ആണ്. അദ്ദേഹം പ്രൊഫഷണലി ഒരു ഡോക്ടറാണ്. ബിഗ് ബോസിന് മുമ്പ് തന്നെ ഡോക്ടറെ എല്ലാവർക്കുമറിയാം. 2019 ൽ, കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്ത ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെയാണ് അദ്ദേഹം വളരെയധികം ജനപ്രീതി നേടിയത്.

ഇപ്പോഴിതാ മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരവും റോബിന്‍ രാധാകൃഷ്ണന് ലഭിച്ചിരിക്കുകയാണ്. ഈ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോള്‍ ശ്രദ്ധേയമായ ഒരു പ്രഖ്യാപനവും നടത്തിയാണ് താരം മടങ്ങിയത്. വളരെ പെട്ടന്ന് തന്നെയാ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാക്കുകയും ചെയ്തിരിക്കുന്നു.

രണ്ടു വർഷം കഴിഞ്ഞ് ഒരു സിനിമ പ്രൊഡക്ഷൻ കമ്പനി തുടങ്ങി സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നും ഇപ്പോൾ ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങി എന്നും ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നുമാണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നും താരം പറഞ്ഞിട്ടുണ്ട്.

നിർമ്മാണവും ഞാന്‍ തന്നെ അതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെ അഭിനയിക്കാമെന്നാണ് കരുതുന്നത് എന്നും നായിക ആരതി ആയിരിക്കും എന്നും താരം പറയുന്നു. ഈ സിനിമയ്ക്ക് അകത്തും ഒരുപാട് വെല്ലുവിളികളുണ്ട് എന്നും താരം പറയുന്നുണ്ട്. പിന്നീട് താരം പറഞ്ഞത് അത്ഭുതത്തോടെയാണ് ആരാധകർ കേട്ടത്.
ഇത്തരമൊരു കാര്യം ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടി വേറെ ആരെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല എന്ന ആമുഖത്തോടെയാണ് തഖ്‌രം അത് പറയുന്നത്.

ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടുന്നുണ്ട് എന്നും . ഒരോ ദിവസവും 20 കിലോമീറ്റർ വെച്ച് ഓടി ഏകദേശം 800 കിലോ മീറ്റർ ഓടണം എന്നാണ് വിചാരിക്കുന്നത് എന്നും താരം പറയുന്നു. അതിന് വേണ്ടി ഞാന്‍ എന്റെ ശരീര ഭാരം ഇപ്പോൾ കൂട്ടിക്കൊണ്ടിരിക്കുകയാണ് എന്നും ഏകദേശം 110 കിലോ വരെ എത്തിക്കാൻ ഉദ്ദേശിക്കുന്നു എന്നും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എന്നും താരം പറഞ്ഞു. വളരെ വലിയ ആരവമാണ് ഇത് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply