You are currently viewing ടിവി ഷോകളിൽ കൊണ്ടുപോയി കോമാളികൾ ആക്കും ! പക്ഷേ പൈസ തരാൻ അവർക്ക് വലിയ മടിയാണ് : തുറന്നടിച്ച് ആരതി കൃഷ്ണ….

ടിവി ഷോകളിൽ കൊണ്ടുപോയി കോമാളികൾ ആക്കും ! പക്ഷേ പൈസ തരാൻ അവർക്ക് വലിയ മടിയാണ് : തുറന്നടിച്ച് ആരതി കൃഷ്ണ….

ടിവി ഷോകളിൽ കൊണ്ടുപോയി കോമാളികൾ ആക്കും ! പക്ഷേ പൈസ തരാൻ അവർക്ക് വലിയ മടിയാണ് : തുറന്നടിച്ച് ആരതി കൃഷ്ണ….

സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് ആരതി കൃഷ്ണ എന്ന പേര് ഇപ്പോൾ സുപരിചിതമായിരിക്കാം. ബോഡി ബിൽഡിങ്ങിലൂടെ ഈ അടുത്തകാലത്ത് സജീവമായ താരമാണ് ആരതി കൃഷ്ണ. കൂടാതെ അറിയപ്പെട്ട താരമായതിനു ശേഷം ഒരുപാട് വേദികളിൽ പങ്കെടുക്കുകയും ഒരുപാട് ഉദ്ഘാടന പരിപാടികളിൽ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

ഇപ്പോൾ താരത്തിന് സിനിമയിൽ നിന്നു വരെ അവസരങ്ങൾ വരുന്നുണ്ട് എന്നാണ് വാർത്തകൾ വരുന്നത്. ലോകമെമ്പാടും ഒരുപാട് ആരാധകർ ഉള്ള മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ നിന്ന് വരെ വിളി വന്നിട്ടുണ്ട് എന്ന വാർത്തയും മീഡിയയിൽ പ്രചരിച്ചിരുന്നു. പക്ഷേ ബിഗ് ബോസിൽ നിന്ന് തനിക്ക് വിളി വന്നിട്ടില്ല എന്നും ഇത്തരത്തിലുള്ള റിയാലിറ്റി ഷോകളിൽ താല്പര്യമില്ല എന്നും താരം തുറന്നുപറയുകയും ചെയ്തു.

മാത്രമല്ല ഇത്തരത്തിലുള്ള റിയാലിറ്റി ഷോകൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഷോകളിൽ പങ്കെടുക്കാൻ വേണ്ടി പലരും എന്നെപ്പോലെയുള്ളവരെ സമീപിക്കാറുണ്ട്. ചില ടിവി ഷോകളിൽ കൊണ്ടുപോയി കോമാളികേറാക്കാറുണ്ട്. പക്ഷേ പൈസ തരാൻ അവർ മടി കാണിക്കും എന്ന് മയിൽ സ്റ്റോൺ മേക്കർസ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആരതി കൃഷ്ണ തുറന്നു പറയുകയുണ്ടായി.

എനിക്ക് ബിഗ് ബോസിലേക്ക് വിളി വന്നു എന്ന തരത്തിലുള്ള ഒരുപാട് വാർത്തകൾ അവിടെ ഇവിടെയും ആയി കേട്ടിരുന്നു. പക്ഷേ യഥാർത്ഥത്തിൽ ബിഗ് ബോസിൽ നിന്ന് ഒരു വിളിയും വന്നിട്ടില്ല എന്ന് താരം പറഞ്ഞു. മാത്രമല്ല ഇത്തരത്തിലുള്ള റിയാലിറ്റി ഷോകളിൽ തീരെ താല്പര്യമില്ല എന്നും താരം കൂട്ടിച്ചേർത്തു. ഞാൻ ആരെയും കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല പക്ഷേ എനിക്ക് എന്റെ ജീവിതം നോക്കണം എന്ന് താരം പറഞ്ഞു.

ഇന്ന് പലരും ജിം നടത്തുന്നത് എവിടെനിന്നെങ്കിലും ലോൺ എടുത്തായിരിക്കും. എന്നിരുന്നാലും ഒരു ഉദ്ഘാടനത്തിന് വിളിച്ചാൽ നമ്മളെ നന്നായി പരിഗണിക്കുകയും എത്ര പൈസ വേണമെങ്കിലും തന്ന് കൊണ്ടുപോകാനും അവർ തയ്യാറാക്കുന്നുണ്ട്. പക്ഷേ അതേ അവസരത്തിൽ നന്നായി പൈസ ലഭിക്കുന്ന ടിവി ഷോകളിൽ നമ്മെ ക്ഷണിച്ചാൽ നമ്മുടെ രണ്ടോ മൂന്നോ ദിവസമാണ് നഷ്ടപ്പെടുന്നത്. മാത്രമല്ല വേണ്ട വിധത്തിലുള്ള പൈസയും അവർ തരാറില്ല എന്ന് താരം ആക്ഷേപിച്ചു.

Leave a Reply