You are currently viewing ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി അപ്സര റാണി; ഹണ്ടിലെ പട്ടാക്ക സോങ്‌ എത്തി; വീഡിയോ കാണാം…

ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി അപ്സര റാണി; ഹണ്ടിലെ പട്ടാക്ക സോങ്‌ എത്തി; വീഡിയോ കാണാം…

തെലുങ്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന യുവ അഭിനേത്രിയും മോഡലുമാണ് അപ്സര റാണി. റൊമാന്റിക് സിനിമയായ ഫോർ ലെറ്റേഴ്സ് ലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നിലനിർത്താൻ തരത്തിൽ അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. റൊമാന്റിക് ഹൊറർ ഒല്ലല്ലാ ഊല്ലള്ള എന്ന ചിത്രത്തിലാണ് താരം പിന്നീട് പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷം താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകയുണ്ടായി

2019 മുതൽ ആണ് താരം സിനിമാഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി തുടങ്ങുന്നത്. ഏത് തരത്തിലുള്ള കഥാപാത്രങ്ങളും വളരെ മനോഹരമായി താരം അവതരിപ്പിച്ചു. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ലോക സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. നൈന ഗാംഗുലിക്കൊപ്പം രാം ഗോപാൽ വർമ്മയുടെ ഡേഞ്ചറസ് എന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രത്തിലെ താരത്തിനെ കഥാപാത്രത്തിന് ഒരുപാട് പ്രേക്ഷക പ്രീതി നേടി.

മികവുകൾ താരം കരിയറിലുടനീളം അടയാളപ്പെടുത്തി. ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടു. ത്രില്ലർ മിസ്റ്ററി ക്രാക്ക് എന്ന സിനിമയിലെ താരത്തിന് വേഷവും ഭൂം ഭദ്ദൽ ഗാനം എന്ന ചിത്രത്തിൽ ഒരു ഐറ്റം ഗേളായി താരം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. സീതിമാർ എന്ന ചിത്രത്തിലെ പെപ്‌സി ആന്റി സോങ്ങിലും താരം ഐറ്റം ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം യൂട്യൂബിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു.

ഇപ്പോൾ താരത്തിന്റെ മറ്റൊരു ഗ്ലാമർ ഡാൻസ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക് സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ഹണ്ട് എന്ന സിനിമയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. സുധീർ ബാബു, ശ്രീകാന്ത്, ഭരത് എന്നിവർ പ്രധാന വേഷം ചെയ്യുന്ന സിനിമയിൽ ഇപ്പോൾ ഒരു ഗാനത്തിന്റെ വീഡിയോ റിലീസ് ആവുകയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ വലിയ ഒരു കാരണം താരത്തിന് ഗ്ലാമർ ഡാൻസ് ഗാനത്തിൽ ഉണ്ട് എന്ന് തന്നെയാണ്.

പട്ടാക്ക സോങ്‌ എന്ന പേരിൽ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ് നായികയുടെ കിടിലൻ നൃത്തമാണ്. സുധീർ ബാബു, ഭരത് എന്നിവരും നൃത്തം ചെയ്ത് കൊണ്ട് താരത്തിന്റെ കൂടെയുണ്ട്.  ആദ്യം മുതൽ അവസാനം വരെയും കാഴ്ചക്കാരനെ മുൾമുനയിൽ നിർത്താൻ കഴിയുന്ന തരത്തിലുള്ള സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഹണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്തായാലും ചിത്രത്തിന്റെ റിലീസിന് വേണ്ടി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.

Leave a Reply