
സിനിമയിലോ സീരിയലിലെ മുഖം കാണിക്കാത്തവരിൽ പലരും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരാണ്. ഫോട്ടോഷൂട്ടുകളിലൂടെയൊ മറ്റോ പ്രേക്ഷകർക്ക് പ്രിയങ്കരരായാൽ ഒരുപാട് ആരാധകർ ഉണ്ടാകും. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും ആയതുകൊണ്ട് ഒരുപാട് പേരാണ് ഫോട്ടോ ഷൂട്ടുകളിലൂടെ മാത്രം സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയത്.

ടെലിവിഷൻ ഷോ അവതാരകർക്കും ഒരുപാട് ആരാധകരുള്ള കാലമാണിത്. അവതരണ മികവുകൊണ്ട് മാത്രം പ്രേക്ഷകരെ ഒന്നടങ്കം പ്രീതിപ്പെടുത്താൻ പലർക്കും സാധിക്കാറുണ്ട്. അക്കൂട്ടത്തിൽ പ്രഗൽഭരായി മുന്നേറുകയാണ് ഒരു ദമ്പതികൾ. അപർണ തോമസും ജീവയുമാണ് ഇപ്പോൾ പ്രേക്ഷകരുടെ താരദമ്പതികൾ. പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച മുന്നേറുന്ന താര അവതാരക ദമ്പതിമാരിൽ ഇവർക്ക് സ്ഥാനം വലുത് തന്നെയാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ഈ രണ്ടുപേർക്കും വലിയ ഒരു ആരാധകക്കൂട്ടത്തിന് നേടിയെടുക്കാനും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും സ്നേഹവും നേടാൻ കഴിഞ്ഞത് എന്നും ശ്രദ്ധേയമാണ്. നാച്ചുറൽ ആയുള്ള ഭാവാഭിനയങ്ങളിലൂടെയും വളരെ സരസമായ ഉള്ളിൽ തട്ടിയ വാക്കുകളിലൂടെയും ആണ് താരദമ്പതികൾ പ്രേക്ഷകർക്ക് പ്രിയങ്കരരായത്.

സീ കേരളം ചാനലിലെ സരിഗമപാ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനാണ് ജീവ. അതിനു ശേഷമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയുടെ അവതാരകരായി അപർണ്ണയും ജീവയും ഒരുമിച്ച് എത്തിയത്. അപർണ അവതരണ മേഖലയിലേക്ക് ഇപ്പോൾ വന്നതാണ്.

വളരെ സ്വീകരയതയുള്ള അവതാരകാരാണ് ഇപ്പോൾ ഇരുവരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപർണ്ണയുടെ പുതിയ ഫോട്ടോസ് ആണ്. വളരെ മനോഹരമായ ഒരു ഡ്രെസ്സിൽ കുതിരക്കൊപ്പം ആണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.

സിമ്പിൾ സിറ്റിയാണ് താരത്തിന്റെ എപ്പോഴത്തെയും ഹൈലൈറ്റ്.
മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധകർ താരത്തിന്റെ ഫോട്ടോകൾക്ക് കമന്റ് രേഖപ്പെടുത്തുന്നുണ്ട്.









