
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് മലയാളത്തെ ഹൃദയത്തോട് ചേർത്ത് വെച്ച അമേരിക്കക്കാരിയായ അപർണ്ണ. താരം ജന്മനാ അമേരിക്കക്കാരി ആണെങ്കിലും മലയാളം പച്ചവെള്ളം സംസാരിക്കുന്നു എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത. താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. എങ്കിൽ ലക്ഷത്തിനടുത്ത് പേരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.



ഇംഗ്ലീഷ് ടീച്ചർ എന്ന നിലയിൽ അറിയപ്പെടുന്ന അപർണ പച്ചവെള്ളംപോലെ മലയാളം സംസാരിക്കുന്നുണ്ട്. വിദേശി ആണെങ്കിലും മലയാളിയാണ് എന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന വ്യക്തിയാണ് അപർണ. തരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ അതിന്റെ ഉദാഹരണമാണ്. Inverted coconut എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി. ഇതു തന്നെ ഒരു വെറൈറ്റി ആണ്.



ഇതിന്റെ പിന്നിലും ഒരു വ്യക്തമായ കാരണമുണ്ട്. ഈ അടുത്ത് മലയാള മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ അത് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. ആധാര് എന്തുകൊണ്ടാണ് ഈ പേര് നൽകി എന്ന് പഠിച്ചപ്പോൾ താരം അതിന് നല്കിയ മറുപടി ഇങ്ങനെയാണ്..



“പൊതുവേ ഇന്ത്യക്കാർ അറിയപ്പെടുന്നത് കോക്കനട്ട് എന്ന പേരിലാണ്. കാരണം പുറത്ത് ബ്രൗൺ അകത്ത് വെള്ളയുമാണ്. എവിടെ പോയാലും ഇംഗ്ലീഷ് സംസാരിക്കുക എന്ന ഉദ്ദേശലക്ഷ്യം ആണ് പൊതുവേ ഇന്ത്യക്കാർക്ക് ഉള്ളത്. ഞാൻ നേരെ തിരിച്ചാണ്. പുറത്ത് വെള്ള അകത്ത് തനി മലയാളിയാണ്” എന്ന് താരം തന്റെ പേരിന്റെ സീക്രട്ട് പുറത്ത് പറയുകയുണ്ടായി.



മലയാളം എനിക്ക് വളരെ ഇഷ്ടമാണ്. മലയാളത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഞാൻ മലയാളത്തെ ഇത്രയധികം പ്രൊമോട്ട് ചെയ്യുന്നത്. ഇഷ്ടപ്പെട്ട ഭാഷയ്ക്കുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്തുകൂടെ എന്നാണ് താരം ചോദിക്കുന്നത്. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. പലരും അത്ഭുതത്തോടെയാണ് താരത്തെ നോക്കി കാണുന്നത്.



താരത്തിന് സ്വന്തമായി ഇംഗ്ലീഷ് ട്യൂഷൻ ക്ലാസ് വരെ ഉണ്ട്. തന്റെ വ്യക്തമായ ശൈലിയിൽ മലയാളത്തിൽ ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുകയാണ് താരം. ക്ലാസിൽ ജോയിൻ ആകാൻ വേണ്ടി താരത്തിന് പ്രത്യേക സബ്സ്ക്രിപ്ഷൻ വരെയുണ്ട്. താല്പര്യമുള്ളവർക്ക് ക്ലാസ്സിൽ പൈസ കൊടുത്തു ജോയിൻ ആകാവുന്നതാണ്. ഒരുപാട് വീഡിയോകളും ആക്ടിവിറ്റീസ് കളും ഉൾപ്പെടെയുള്ള ക്ലാസുകളാണ് താരം മലയാളികൾക്ക് നൽകുന്നത്.





