You are currently viewing ട്രോളുകൾ വരുന്ന രൂപത്തിൽ സംസാരിക്കു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്… ഇന്റഡർവീവർസിൽ നിന്നുണ്ടായ അനുഭവം.. അപർണ ദാസ്…

ട്രോളുകൾ വരുന്ന രൂപത്തിൽ സംസാരിക്കു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്… ഇന്റഡർവീവർസിൽ നിന്നുണ്ടായ അനുഭവം.. അപർണ ദാസ്…

ട്രോളുകൾ വരുന്ന രൂപത്തിൽ സംസാരിക്കു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്… അപർണ ദാസ്

സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന താരമാണ് അപർണ ദാസ്. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത്. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2018 മുതൽ അഭിനയ മേഖലയിൽ താരം സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത്.

2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം അക്കൗണ്ടന്റ് ആയി താരം ഒരു ചെറിയ കാലയളവിൽ ജോലി എടുത്തിരുന്നു. എങ്കിലും ആ സമയത്ത് തന്നെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. അതിനു ശേഷമാണ് സിനിമ അഭിനയം മേഖലയിലേക്ക് താരത്തിന്റെ ജീവിതം വഴി തിരിച്ചു വിടുന്നത്.

മസ്കറ്റിൽ ജോലി ചെയ്യുന്നതിനിടെ ചെയ്ത ഒരു ടിക് ടോക് വീഡിയോ സത്യൻ അന്തിക്കാടിന്റെ ശ്രദ്ധയിൽപ്പെടുകയും അങ്ങനെയാണ് ഞാൻ പ്രകാശൻ എന്ന സിനിമയിലേക്ക് താരം എത്തുകയുമാണ് ചെയ്യുന്നത്. 2018 ചെറിയ വേഷത്തിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന് താരത്തിന് 2019തിൽ വിനീത് ശ്രീനിവാസൻ കൂടെ ഒരു നായിക വേഷം ചെയ്യാൻ സാധിച്ചു. മനോഹരം എന്ന സിനിമയിലൂടെയാണ് നായികയായി താരം അരങ്ങേറുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത ബീസ്റ്റ് എന്ന വിജയ് സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരത്തിന് ആദ്യ തമിഴ് ചിത്രത്തിൽ തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചു. വിജയ് പൂജ ഹെഗ്ഡേ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ബീസ്റ്റ് എന്ന സിനിമ വലിയ കര ഘോഷത്തോടെ ആണ് പ്രേക്ഷകർ സ്വീകരിച്ചത്.

കഴിഞ്ഞ വർഷം അഭിനയിച്ച നീയം നിഴലിൽ എന്ന മ്യൂസിക് വീഡിയോയും ഒരുപാട് പ്രേക്ഷകറുടെ ഇഷ്ടവും കൈയ്യടിയും താരത്തിന് നേടി കൊടുത്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോകുന്ന ഓരോ മേഖലയിലും വിജയം കൊയ്യാൻ താരത്തിന് സാധിച്ചു എന്നതാണ് ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത്. അത്രത്തോളം മികച്ച അഭിനയ പ്രകടനങ്ങളും മോഹിപ്പിക്കുന്ന സൗന്ദര്യവുമാണ് താരം പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എന്തായാലും വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് അറിയപ്പെടുന്ന ഒരു അഭിനേത്രി എന്ന നിലയിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സിനെ ഇതിനോടകം നേടാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ കരിയറിന്റെ തുടക്കസമയത്ത് ഉണ്ടായ ഒരു അഭിമുഖത്തെ കുറിച്ച് താരം സംസാരിക്കുകയാണ്.

അഭിമുഖം നടന്നു കൊണ്ടിരിക്കുന്നതിന് ഇടയിൽ മാഡം ഒരു മിനിറ്റ് എന്ന് പറഞ്ഞ് ക്യാമറ കട്ട് ചെയ്തതിനു ശേഷം ഇങ്ങനെ സംസാരിച്ചത് കൊണ്ട് കാര്യമില്ല ട്രോളുകൾ വരുന്ന രൂപത്തിൽ എന്തെങ്കിലുമൊക്കെ സംസാരിക്കൂ എന്ന് എന്നോട് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് എന്നും അതിന് ഞാൻ പറ്റില്ല ഞാൻ ഇങ്ങനെ ആണ് സംസാരിക്കുന്നത് എന്ന് മറുപടി ഞാൻ പറഞ്ഞു എന്നും താരം പറഞ്ഞു. താരത്തിന്റെ കരിയറിലെ തുടക്ക സമയത്ത് ഉണ്ടായ മനോഹരം എന്ന സിനിമക്ക് ശേഷം ഉള്ള ഒരു അഭിമുഖത്തിനിടയിൽ വച്ചാണ് ഇത് സംഭവിച്ചത് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് ഇന്റർവ്യൂ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply